---
title: "'കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് സര്‍ക്കാര്‍ നിലപാട്';   ആര്‍ത്തവ അവധിയിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ"
english_title: "Content Highlights:- Minister Bindu Krishna responds to menstrual leave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362993/content-highlights-minister-bindu-krishna-responds-to-menstrual-leave"
published_at: "2026-05-31T17:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c22de876e0_bindu_.jpg"
keywords: ["Minister Bindu Krishna", "menstrual leave"]
---

# 'കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് സര്‍ക്കാര്‍ നിലപാട്';   ആര്‍ത്തവ അവധിയിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് സര്‍ക്കാര്‍ നിലപാട്. ആര്‍ത്തവ അവധി സംബന്ധിച്ച് പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നയമാണ്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച ഉണ്ടാകും. പുതിയ തലമുറക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധ്യമുണ്ട്. പരിഹസിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തപ്പെടെണ്ടതോ ആയ കാര്യമല്ല ആര്‍ത്തവമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് സര്‍ക്കാര്‍ നിലപാട്. ആര്‍ത്തവ അവധി സംബന്ധിച്ച് പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നയമാണ്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച ഉണ്ടാകും. പുതിയ തലമുറക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധ്യമുണ്ട്. പരിഹസിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തപ്പെടെണ്ടതോ ആയ കാര്യമല്ല ആര്‍ത്തവമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം ഹൃദയഭേദകമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മന:സാക്ഷിയുള്ള മുഴുവന്‍ പേരും മരവിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പെറ്റമ്മയ്ക്ക് എങ്ങനെ ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയുന്നു എന്നതാണ് ചോദ്യം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സംഭവത്തില്‍ പഴുതടച്ച് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളാണ്. ഇത്തരം അമ്മമാരുടെ കയ്യില്‍ നിന്ന് കുട്ടികളെ നേരത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, നെടുമങ്ങാട് ഒന്നര വയസുകാരനെ പ്രതി അഷ്‌കര്‍ മര്‍ദ്ദിച്ചത് അഖിലയുടെ അറിവോടെയെന്ന് അമ്മ റീന  പറഞ്ഞു. കുഞ്ഞിന്റെ രണ്ട് കൈകള്‍ ഒടിഞ്ഞ നിലയില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടിരുന്നു. വീണതാണെന്ന് പറഞ്ഞെങ്കിലും ശരീരത്തില്‍ മറ്റ് മുറിവുകള്‍ കണ്ടതോടെ സംശയം തോന്നി.

അവളും ഒരു അമ്മയല്ലേ?. അവള്‍ എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നതെന്നും അമ്മ റീന ചോദിച്ചു. അവളുടെ അമ്മയെന്ന് പറയാന്‍ തന്നെ അറപ്പും വെറുപ്പുമാണെന്നും അമ്മ പറഞ്ഞു. അഖിലയ്ക്ക് വേണ്ടി ആരും കോടതിയില്‍ പോകില്ല, ജാമ്യത്തിന് ശ്രമിക്കില്ലെന്നും അമ്മ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362993/content-highlights-minister-bindu-krishna-responds-to-menstrual-leave)