---
title: "മഴക്കാലത്തെ ചായക്കടി പ്രേമം അസുഖം വരുത്തുമോ? ഈ 6 ഭക്ഷണങ്ങൾ പുറത്തുനിന്ന് കഴിക്കുമ്പോൾ സൂക്ഷിക്കുക!"
english_title: "Be careful when eating these 6 foods outside during the rainy season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362990/be-careful-when-eating-these-6-foods-outside-during-the-rainy-season"
published_at: "2026-05-31T17:04:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c1d3e963b3_RAIN.jpg"
keywords: ["HEALTH", "RAIN", "CHAI", "SNACKS"]
---

# മഴക്കാലത്തെ ചായക്കടി പ്രേമം അസുഖം വരുത്തുമോ? ഈ 6 ഭക്ഷണങ്ങൾ പുറത്തുനിന്ന് കഴിക്കുമ്പോൾ സൂക്ഷിക്കുക!

> **Lead Summary:** **[** കനത്ത ചൂടിന് ആശ്വാസമായി ഒടുവിൽ മഴയെത്തിക്കഴിഞ്ഞു. ഈ കുളിരുള്ള കാലാവസ്ഥയിൽ ഒരു ചൂടുചായയുടെ കൂടെ നല്ലൊരു പലഹാരം കഴിച്ചിരിക്കാൻ ആർക്കാണ് ആഗ്രഹം തോന്നാത്തത്? എന്നാൽ നമ്മൾ കഴിക്കുന്ന സ്നാക്സുകൾ ആരോഗ്യത്തിന് ദോഷം ചെയ്യാത്തതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, മഴക്കാലം അസുഖങ്ങളുടെ കൂടി കാലമാണ്. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടതും പുറത്തുനിന്ന് ഒഴിവാക്കേണ്ടതുമായ പ്രധാന ഭക്ഷണങ്ങൾ ഇവയാണ്:

## Article Content

**[** കനത്ത ചൂടിന് ആശ്വാസമായി ഒടുവിൽ മഴയെത്തിക്കഴിഞ്ഞു. ഈ കുളിരുള്ള കാലാവസ്ഥയിൽ ഒരു ചൂടുചായയുടെ കൂടെ നല്ലൊരു പലഹാരം കഴിച്ചിരിക്കാൻ ആർക്കാണ് ആഗ്രഹം തോന്നാത്തത്? എന്നാൽ നമ്മൾ കഴിക്കുന്ന സ്നാക്സുകൾ ആരോഗ്യത്തിന് ദോഷം ചെയ്യാത്തതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, മഴക്കാലം അസുഖങ്ങളുടെ കൂടി കാലമാണ്. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടതും പുറത്തുനിന്ന് ഒഴിവാക്കേണ്ടതുമായ പ്രധാന ഭക്ഷണങ്ങൾ ഇവയാണ്:

1. സ്ട്രീറ്റ് ഫുഡുകൾ (പാനിപൂരി, ഭേൽപൂരി)

റോഡരികിൽ നിന്നും മറ്റും കിട്ടുന്ന പാനിപൂരി, ഭേൽപൂരി പോലുള്ള സ്ട്രീറ്റ് ഫുഡുകൾ മഴക്കാലത്ത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് ഈച്ചയും മലിനജലവും വഴിയുള്ള രോഗവ്യാപനത്തിന് സാധ്യത കൂടുതലായതിനാൽ വൃത്തിക്കാണ് പ്രാധാന്യം നൽകേണ്ടത്.

2. മുറിച്ചുവെച്ച പഴങ്ങൾ

വഴിയോരങ്ങളിൽ ദീർഘനേരം മുറിച്ചുവെച്ചിരിക്കുന്ന പഴങ്ങൾ വാങ്ങി കഴിക്കരുത്. അന്തരീക്ഷത്തിലെ പൊടിയും ഈച്ചയും കൊതുകുമൊക്കെ ഇതിൽ വന്നിരിക്കാൻ സാധ്യതയുള്ളതിനാൽ ഇവ രോഗങ്ങളെ എളുപ്പത്തിൽ ക്ഷണിച്ചുവരുത്തും.

3. തണുത്തുപോയ എണ്ണക്കടികൾ

ചായക്കടകളിൽ നേരത്തെ ഉണ്ടാക്കിവെച്ച് തണുത്തുപോയ സമൂസ, വട, ബജി പോലുള്ള എണ്ണപ്പലഹാരങ്ങൾ കഴിക്കുന്നത് ദഹനക്കേടിനും മറ്റ് വയറിളക്ക രോഗങ്ങൾക്കും കാരണമാകും.

4. നോൺ-വെജ് വിഭവങ്ങൾ (ചിക്കൻ, മട്ടൻ)

മഴക്കാലത്ത് പുറത്തുനിന്ന് ചിക്കൻ, മട്ടൻ വിഭവങ്ങൾ കഴിക്കുന്നത് പരമാവധി കുറയ്ക്കുക. ശരിയായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കാത്ത ഇറച്ചി പെട്ടെന്ന് കേടാകാനും ഭക്ഷ്യവിഷബാധയ്ക്ക്  കാരണമാകാനും സാധ്യതയുണ്ട്.

5. മത്സ്യ വിഭവങ്ങൾ

മത്സ്യം കഴിക്കുകയാണെങ്കിൽ ഫ്രഷ് ആയിട്ടുള്ളത് മാത്രം വാങ്ങി ഉപയോഗിക്കുക. ട്രോളിങ് നിരോധനവും മറ്റും വരുന്ന സമയമായതിനാൽ പഴകിയ മീനുകൾ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. സംശയമുണ്ടെങ്കിൽ മീൻ വിഭവങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

6. പാൽ, തൈര് ഉൽപ്പന്നങ്ങൾ

പാൽ, തൈര് എന്നിവയൊക്കെ മഴക്കാലത്തെ ഈർപ്പമുള്ള അന്തരീക്ഷത്തിൽ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളവയാണ്. അതിനാൽ ഇവ ഉപയോഗിച്ചുള്ള വിഭവങ്ങൾ പുറത്തുനിന്ന് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പരിഹാരം വീട്ടിൽത്തന്നെയുണ്ട്!

മഴക്കാലത്ത് നിങ്ങളുടെ ഇഷ്ടപ്പെട്ട സ്നാക്സുകൾ കഴിക്കാൻ തോന്നുമ്പോഴൊക്കെ അവ വീട്ടിൽത്തന്നെ വൃത്തിയായി ഉണ്ടാക്കി, നല്ല ചൂടോടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉചിതം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362990/be-careful-when-eating-these-6-foods-outside-during-the-rainy-season)