---
title: "ലക്ഷ്വറി സുഗന്ധം ഇനി കുറഞ്ഞ വിലയിൽ; സ്ത്രീകളുടെ മനസ്സ് കവർന്ന 'ബെല്ല വിറ്റ' പെർഫ്യൂമുകൾ!"
english_title: "Bella Vita Perfumes that Stole the Hearts of Women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362985/bella-vita-perfumes-that-stole-the-hearts-of-women"
published_at: "2026-05-31T16:28:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c16c764cb4_bella_vitta.jpg"
keywords: ["Fashion", "BellaVita Luxury", "Affordable Luxury"]
---

# ലക്ഷ്വറി സുഗന്ധം ഇനി കുറഞ്ഞ വിലയിൽ; സ്ത്രീകളുടെ മനസ്സ് കവർന്ന 'ബെല്ല വിറ്റ' പെർഫ്യൂമുകൾ!

> **Lead Summary:** **[**[ ]മനോഹരമായ ജീവിതം' എന്നർത്ഥം വരുന്ന 'ബെല്ല വിറ്റ' എന്ന ഇറ്റാലിയൻ വാക്കിനെ ശരിവെയ്ക്കുന്ന രീതിയിലാണ് ഈ ഇന്ത്യൻ ബ്രാൻഡ് ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തെ സുഗന്ധം കൊണ്ട് മനോഹരമാക്കുന്നത്.

## Article Content

**[**[ ]മനോഹരമായ ജീവിതം' എന്നർത്ഥം വരുന്ന 'ബെല്ല വിറ്റ' എന്ന ഇറ്റാലിയൻ വാക്കിനെ ശരിവെയ്ക്കുന്ന രീതിയിലാണ് ഈ ഇന്ത്യൻ ബ്രാൻഡ് ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തെ സുഗന്ധം കൊണ്ട് മനോഹരമാക്കുന്നത്.

വൻവില നൽകി ധനികർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്നതാണ് ലക്ഷ്വറി പെർഫ്യൂമുകൾ എന്ന ചിന്താഗതിയെ പൂർണ്ണമായും തിരുത്തിക്കുറിച്ച ഇവർ, കുറഞ്ഞ വിലയിലും ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല.

ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രീമിയം പെർഫ്യൂം ഓയിലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ഇവയ്ക്ക് വിദേശ ബ്രാൻഡുകളെ വെല്ലുന്ന ഒരു 'റോയൽ ഫീൽ' കൈവരുന്നു.

പ്രകൃതിയോടും ജീവജാലങ്ങളോടും ഇണങ്ങിനിൽക്കുന്ന ഇന്നത്തെ തലമുറയിലെ സ്ത്രീകൾക്കായി പൂർണ്ണമായും മൃഗങ്ങളിൽ പരീക്ഷിക്കാത്ത ചർമ്മത്തിന് തികച്ചും സുരക്ഷിതമാണെന്ന് അന്താരാഷ്ട്ര സംഘടനയായ 'ഐ എഫ് ആർ 'സാക്ഷ്യപ്പെടുത്തിയ ചേരുവകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

കൂടാതെ, അടിച്ച ഉടനെ ലഭിക്കുന്ന 'ടോപ്പ് നോട്ട്', പിന്നീട് മണിക്കൂറുകളോളം നിലനിൽക്കുന്ന 'ഹാർട്ട് നോട്ട്', ഒടുവിൽ വസ്ത്രങ്ങളിൽ ദിവസം മുഴുവൻ തങ്ങിനിൽക്കുന്ന 'ബേസ് നോട്ട്' എന്നിങ്ങനെ കൃത്യമായ മൂന്ന് ലെയറുകളുള്ള അഡ്വാൻസ്ഡ് നോട്ട് ലെയറിങ് സാങ്കേതികവിദ്യയാണ് ഈ പെർഫ്യൂമുകളെ കൂടുതൽ സമയത്തേക്ക് ലോങ്ങ്ലാ ലാസ്റ്റിംഗ് ആയി നിലനിർത്തുന്നത്.

ഓരോ സ്ത്രീയുടെയും വ്യക്തിത്വത്തിനും അവർ പങ്കെടുക്കുന്ന ഓരോ അവസരങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ബെല്ല വിറ്റ ലക്ഷ്വറി പെർഫ്യൂമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നടന്നുപോകുമ്പോൾ നമ്മളെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്ന, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ലക്ഷ്വറി സുഗന്ധം ആഗ്രഹിക്കാത്തവരുണ്ടാകില്ല. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വൻവിലയുള്ള പെർഫ്യൂമുകളോട് വെല്ലുവിളിക്കുന്ന സുഗന്ധം വളരെ കുറഞ്ഞ വിലയിൽ നമുക്ക് സമ്മാനിക്കുകയാണ് 'ബെല്ല വിറ്റ ലക്ഷ്വറി.

ഒരു റൊമാന്റിക് ഡേറ്റിംഗിനോ പാർട്ടികൾക്കോ പോകുമ്പോൾ ആകർഷകമായ മധുര സുഗന്ധം സമ്മാനിക്കാൻ പിങ്ക് പെപ്പറും ഫ്രൂട്ടി നോട്ടുകളും വാനിലയും കസ്തൂരിയും ചേർന്ന 'ബെല്ല വിറ്റ ഡേറ്റ്' മികച്ച ചോയ്‌സാണ് , ജോലിസ്ഥലത്തും ബിസിനസ്സ് മീറ്റിംഗുകളിലും ആത്മവിശ്വാസത്തോടെ തിളങ്ങാൻ മസ്ക്, വാനില, സിട്രസ് എന്നിവയുടെ കരുത്തുറ്റ മിശ്രിതമായ 'ബെല്ല വിറ്റ സിയോഡ്' സഹായിക്കുന്നു.

ഇനി വിവാഹങ്ങൾ പോലുള്ള വലിയ ആഘോഷങ്ങളിൽ ജനക്കൂട്ടത്തിനിടയിലും വേറിട്ടുനിൽക്കാൻ മുല്ലപ്പൂവിന്റെയും ഓറഞ്ച് ബ്ലോസത്തിന്റെയും പ്രൗഢിയുള്ള 'ബെല്ല വിറ്റ ഗ്ലാം' തിരഞ്ഞെടുക്കാം.

കൂടുതൽ വ്യത്യസ്തതയും റോയൽ ഫീലുമഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ തേനിന്റെ മധുരവും വിലയേറിയ ഔധ് സുഗന്ധവും ചേർന്ന 'ബെല്ല വിറ്റ ഹണി ഊദ്' ഒരു മിസ്റ്റിക് അനുഭൂതിനൽകുന്നു.

രാവിലെ ഉപയോഗിച്ചാൽ വൈകുന്നേരം വരെ ശരീരത്തിലും വസ്ത്രങ്ങളിലും തങ്ങിനിൽക്കുന്ന ലോങ്ങ് ലാസ്റ്റിംഗ് പവർ, വിദേശ ബ്രാൻഡുകളോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രീമിയം അനുഭവം, കുറഞ്ഞ വിലയിൽ നൽകുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്വഭാവം, യാത്രകളിൽ എളുപ്പം കൊണ്ടുനടക്കാനും സമ്മാനമായി നൽകാനും പാകത്തിലുള്ള ക്യൂട്ട് പാക്കേജിംഗ് എന്നിവയാണ് ബെല്ല വിറ്റയെ സ്ത്രീകൾക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362985/bella-vita-perfumes-that-stole-the-hearts-of-women)