---
title: "മലപ്പുറത്ത് സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം കുടുംബത്തോടൊപ്പം റിസോര്‍ട്ടിലെത്തിയപ്പോൾ"
english_title: " Content Highlights:-Three-year-old boy dies after falling into swimming pool in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362982/content-highlights-three-year-old-boy-dies-after-falling-into-swimming-pool-in-malappuram"
published_at: "2026-05-31T16:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c12dc229ce_child_death.jpg"
keywords: ["Latest News", "Child Death", "Malappuram"]
---

# മലപ്പുറത്ത് സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം കുടുംബത്തോടൊപ്പം റിസോര്‍ട്ടിലെത്തിയപ്പോൾ

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് മൂന്ന് വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫാണ് മരിച്ചത്. കുടുംബത്തോടൊപ്പം മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ റിസോട്ടിലെത്തിയപ്പോഴാണ് അപകടം.

## Article Content

**മലപ്പുറം: **മലപ്പുറത്ത് മൂന്ന് വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫാണ് മരിച്ചത്. കുടുംബത്തോടൊപ്പം മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ റിസോട്ടിലെത്തിയപ്പോഴാണ് അപകടം.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോന്നൂര്‍കണ്ടിയിലെ കൊക്കൊ വില്ല റിസോര്‍ട്ടില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. കഴിഞ്ഞ ദിവസം റിസോര്‍ട്ടിലെത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം.

കുട്ടിയെ പൂളില്‍ വീണയുടന്‍ ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362982/content-highlights-three-year-old-boy-dies-after-falling-into-swimming-pool-in-malappuram)