---
title: " പാമ്പ് കടിച്ചപ്പോൾ ഉറുമ്പാണെന്ന് കരുതി....: ആലപ്പുഴയില്‍ ഡാന്‍സ് പ്രാക്ടീസിനിടെ  പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു"
english_title: " Content Highlights:- Student undergoing treatment for snakebite in Alappuzha dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362957/content-highlights-student-undergoing-treatment-for-snakebite-in-alappuzha-dies-new"
published_at: "2026-05-31T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c016614a2d_dead.jpg"
keywords: ["Student", "Treatment", "Snakebite", "Alappuzha", "Death"]
---

#  പാമ്പ് കടിച്ചപ്പോൾ ഉറുമ്പാണെന്ന് കരുതി....: ആലപ്പുഴയില്‍ ഡാന്‍സ് പ്രാക്ടീസിനിടെ  പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. അരുര്‍ സ്വദേശിയായ നിയ ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഉറുമ്പാണ് കടിച്ചതെന്ന് കുട്ടി തെറ്റിദ്ധരിച്ചു.

## Article Content

**ആലപ്പുഴ: **ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. അരുര്‍ സ്വദേശിയായ നിയ ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഉറുമ്പാണ് കടിച്ചതെന്ന് കുട്ടി തെറ്റിദ്ധരിച്ചു.

ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടി സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുമ്പോഴാണ് ദാരുണ സംഭവം. ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്. വിദഗ്ധ ചികിത്സയില്‍ തുടരവെയാണ് മരണം. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അരൂരില്‍ റെസിഡന്‍സ് അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായാണ് കുട്ടി ഡാന്‍സ് പ്രാക്ടീസില്‍ പങ്കെടുത്തത്. കരിയിലകള്‍ക്കിടയില്‍ നിന്നാണ് പാമ്പ് കടിച്ചത്. എന്നാല്‍ ഉറുമ്പ് കടിച്ചതെന്നാണ് ഒപ്പമുള്ളവരോട് കുട്ടി പറഞ്ഞത്.

മെയ് ആറിന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ കുട്ടിയെ വീട്ടിനടുത്തുള്ള ആശുപത്രയില്‍ എത്തിച്ചു. രണ്ടുദിവസത്തോളം അവിടെ ചികിത്സയില്‍ തുടര്‍ന്നതിന് ശേഷമാണ് എറണാകുളത്തേക്ക് മാറ്റിയത്. ഏത് തരം പാമ്പാണ് കടിച്ചതെന്നും വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362957/content-highlights-student-undergoing-treatment-for-snakebite-in-alappuzha-dies-new)