---
title: "ചലിച്ചാൽ കൊത്തും, പക്ഷാഘാതം വന്ന് തളർന്നു കിടന്ന വയോധികന്റെ കൈയിലും കസേരയിലുമായി പാമ്പ് ചുറ്റിപ്പിണഞ്ഞ്‍ വിഷപാമ്പ്; രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: " Content Highlights:- Elderly man miraculously escapes venomous snake bite while sleeping in Odisha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362951/content-highlights-elderly-man-miraculously-escapes-venomous-snake-bite-while-sleeping-in-odisha"
published_at: "2026-05-31T14:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bf90b0b20a_snake.jpg"
keywords: ["Latest News", "Snake", "Odisha"]
---

# ചലിച്ചാൽ കൊത്തും, പക്ഷാഘാതം വന്ന് തളർന്നു കിടന്ന വയോധികന്റെ കൈയിലും കസേരയിലുമായി പാമ്പ് ചുറ്റിപ്പിണഞ്ഞ്‍ വിഷപാമ്പ്; രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **ഭുവനേശ്വർ: **ഒഡീഷയിൽ രാത്രി ഉറങ്ങാൻ കിടന്ന വയോധികന്‍ വിഷപാമ്പിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമവാസി കൃഷ്ണചന്ദ്ര സാഹുവാണ് വിഷപാമ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത് . പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി തളർന്ന അവസ്ഥയിലായിരുന്നു ഇദ്ദേഹം .

## Article Content

**ഭുവനേശ്വർ: **ഒഡീഷയിൽ രാത്രി ഉറങ്ങാൻ കിടന്ന വയോധികന്‍ വിഷപാമ്പിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമവാസി കൃഷ്ണചന്ദ്ര സാഹുവാണ് വിഷപാമ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത് . പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി തളർന്ന അവസ്ഥയിലായിരുന്നു ഇദ്ദേഹം .

കഴിഞ്ഞ ദിവസം രാത്രി കൃഷ്ണചന്ദ്ര കിടന്നിരുന്ന മുറിയിലെ തുറന്നിട്ട ജനലിലൂടെയാണ് പാമ്പ് വീടിനുള്ളിലേക്ക് കയറിയത്. ഉറക്കത്തിനിടയിൽ എന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതായി സാഹുവിന് മനസ്സിലായി. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പെട്ടെന്ന് എഴുന്നേറ്റ് മാറാനോ പ്രതികരിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഭയന്നുപോയ അദ്ദേഹം ചെറുതായി ഒന്ന് മാറിക്കിടക്കാൻ ശ്രമിച്ചതോടെ പാമ്പ് പെട്ടെന്ന് അദ്ദേഹത്തിന്റെ ഒരു കൈയിലും കട്ടിലിനടുത്തിരുന്ന കസേരയിലുമായി ചുറ്റിപ്പിണഞ്ഞു കിടന്നു. ചെറിയൊരു ചലനം ഉണ്ടായാൽ പോലും പാമ്പ് കൊത്തുമെന്ന ഭയത്താൽ പൂർണ്ണമായും നിശ്ചലനായി നാല് മണിക്കൂറോളമാണ് സാഹു കിടന്നത്.

പുലർച്ചെയോടെ വീട്ടുകാർ മുറിയിലേക്കെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഒടുവിൽ സാഹുവിനെ അവർ പാമ്പിന്‍റെ പിടിയിൽ നിന്നും മോചിപ്പിച്ചു. നിലവിൽ സാഹുവിന് പ്രശ്നങ്ങളൊന്നുമില്ലയെങ്കിലും അനുഭവിച്ച വലിയ മാനസിക ആഘാതത്തിൽ നിന്നും അദ്ദേഹം ഇനിയും പൂർണ്ണമായി മുക്തനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362951/content-highlights-elderly-man-miraculously-escapes-venomous-snake-bite-while-sleeping-in-odisha)