---
title: "വിഴിഞ്ഞത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച പ്രതി പിടിയിൽ"
english_title: "Suspect arrested for raping ninth grade student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362948/suspect-arrested-for-raping-ninth-grade-student"
published_at: "2026-05-31T14:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ab4a094e3b_9_members_of_ISI-Mumbai_underworld_network_arrested.jpg"
keywords: ["Latest News", "Thiruvanandapuram", "School student", "Tortured", "Arrest"]
---

# വിഴിഞ്ഞത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച പ്രതി പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: [ **വിഴിഞ്ഞത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ച സംഭവത്തിൽ പുല്ലുവിള സ്വദേശിയായ മനു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തിരുവനന്തപുരം: [ **വിഴിഞ്ഞത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ച സംഭവത്തിൽ പുല്ലുവിള സ്വദേശിയായ മനു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്രൂരതയ്ക്ക് ശേഷം പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി സ്വയം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (CWC) വിവരമറിയിച്ചതിനെ തുടർന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകമറിഞ്ഞത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം തുടർന്ന് മണ്ണേല പൊലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ മെയ് 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബന്ധുവീട്ടിൽ വെച്ചാണ് പ്രതിയായ മനു പെൺകുട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്.

തുടർന്ന് ഇൻസ്റ്റാഗ്രാം വഴി നിരന്തരം സന്ദേശങ്ങൾ അയച്ച് ഇയാൾ പെൺകുട്ടിയുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം നോക്കി മനുവും സുഹൃത്തും ചേർന്ന് അവിടെയെത്തുകയായിരുന്നു.

ഇവർ കൊണ്ടുവന്ന ജ്യൂസ് കുടിച്ച ഉടൻ തന്നെ പെൺകുട്ടി ബോധരഹിതയായെന്നും, ഈ സമയത്താണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ മനുവിനൊപ്പം മറ്റൊരാൾ കൂടി വീട്ടിൽ ഉണ്ടായിരുന്നതായി പെൺകുട്ടി വ്യക്തമാക്കിയതോടെ ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ അറസ്റ്റിലായ മുഖ്യപ്രതി മനുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഒളിവിലുള്ള രണ്ടാമത്തെ പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന് അന്വേഷണസംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362948/suspect-arrested-for-raping-ninth-grade-student)