---
title: "'വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ' - കെ കെ രാഗേഷ്"
english_title: "Content Highlights:-  VD Satheesan, Supreme Court, Central Agencies Controlled by BJP, KK Ragesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362946/content-highlights-vd-satheesan-supreme-court-central-agencies-controlled-by-bjp-kk-ragesh"
published_at: "2026-05-31T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697763161f1f6_kk_rakesh.jpg"
keywords: ["VD Satheesan", "Supreme Court", "Central Agencies Controlled by BJP", "KK Ragesh"]
---

# 'വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ' - കെ കെ രാഗേഷ്

> **Lead Summary:** **കണ്ണൂർ : ** വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയെന്ന് കെ കെ രാഗേഷ്. നവീൻ ബാബു കേസിലെ സിബിഐ അന്വേഷണ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയ സാഹചര്യമാണ് നിലവിലുള്ളത്.

## Article Content

**കണ്ണൂർ : ** വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയെന്ന് കെ കെ രാഗേഷ്. നവീൻ ബാബു കേസിലെ സിബിഐ അന്വേഷണ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയ സാഹചര്യമാണ് നിലവിലുള്ളത്.

എന്നാൽ ഈ സാഹചര്യത്തിലും വിഡി സതീശന് സുപ്രീം കോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയാണെന്ന് കെ കെ രാഗേഷ് വ്യക്തമാക്കി. വിഡി സതീശൻ ഇഡിയെയും സിബിഐയെയും അമിതമായി വിശ്വസിക്കുന്നതിൽ അപകടമുണ്ടെന്നും കേരളീയ സമൂഹ വി ഡി സതീശന്റെ ഈ പ്രവണതയെ അതീവ ഗൗരവത്തോടെ തന്നെ പരിശോധിക്കണമെന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് (സിബിഐ) കൈമാറാൻ സംസ്ഥാന സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നു.

നിലവിലെ അന്വേഷണ പുരോഗതിയിൽ കുടുംബം തുടർച്ചയായി അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

കേസിൽ കൃത്യമായ നിഷ്പക്ഷത ഉറപ്പാക്കാനും മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനും കേന്ദ്ര ഏജൻസിയുടെ അന്വേഷണം തന്നെയാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362946/content-highlights-vd-satheesan-supreme-court-central-agencies-controlled-by-bjp-kk-ragesh)