---
title: "സന്നദ്ധ രക്തദാന രംഗത്ത് ബി.ഡി. കെയുടെ പ്രവർത്തനം ശ്ലാഘനീയം - കെ ജയന്ത് എം.എൽ.എ"
english_title: "Content Highlights:-  BDK's work in the field of voluntary blood donation is commendable - K Jayant MLA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362940/content-highlights-bdks-work-in-the-field-of-voluntary-blood-donation-is-commendable-k-jayant-mla"
published_at: "2026-05-31T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bf36d55fab_mla.jpg"
keywords: []
---

# സന്നദ്ധ രക്തദാന രംഗത്ത് ബി.ഡി. കെയുടെ പ്രവർത്തനം ശ്ലാഘനീയം - കെ ജയന്ത് എം.എൽ.എ

> **Lead Summary:** ** കോഴിക്കോട്: **സന്നദ്ധ രക്തദാന രംഗത്തും , ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്തും ബ്ലഡ് ഡോണേർസ് കേരള കേരളത്തിനകത്തും പുറത്തും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്ന് അഡ്വ.കെ ജയന്ത് എം.എൽ.എ പറഞ്ഞു.

## Article Content

** കോഴിക്കോട്: **സന്നദ്ധ രക്തദാന രംഗത്തും , ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്തും ബ്ലഡ് ഡോണേർസ് കേരള കേരളത്തിനകത്തും പുറത്തും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്ന് അഡ്വ.കെ ജയന്ത് എം.എൽ.എ പറഞ്ഞു.

ബ്ലഡ് ഡോണേർസ് കേരള സംസ്ഥാന ജനറൽ ബോഡി യോഗം മെയ്ത്ര ഹോസ്പിറ്റൽ കമ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ രക്തദാന രംഗത്ത് സജീവമായാൽ രക്തദൗർല്ലഭ്യം കാരണം ഒരു മനുഷ്യജീവൻ പോലും നഷ്ടപ്പെട്ടില്ലെന്നും നിയോജക മണ്ഡലം കേന്ദ്രങ്ങളായി രക്തദാതാക്കളുടെ കമ്മറ്റികൾ രൂപീകരിച്ചു പ്രവൃത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ആശുപത്രി രക്തബാങ്കുകളുടെ സമയം വൈകുന്നേരം വരെ നീട്ടണമെന്ന ബി.ഡി. കെ യുടെ ആവശ്യം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എം.എൽ.എ ഉറപ്പ് നൽകി. അൻസാർ ചേരാപുരം അധ്യക്ഷത വഹിച്ചു. ബി.ഡി. കെ രക്ഷാധികാരി ഡോ.ഷാഹുൽ ഹമീദ് അനുശോചന പ്രഭാഷണം നടത്തി.

സ്റ്റഫി മാത്യു, വത്സരാജ് മണലാട്ട് , സജിത്ത് വി.പി, നബീൽ ബാബു, അനീഷ് ലാൽ ,രഞ്ജിത്ത് താനൂർ, ജിനു ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു. ഫസൽ ചാലാട് സ്വാഗതവും റുൻഷാദലി എം.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362940/content-highlights-bdks-work-in-the-field-of-voluntary-blood-donation-is-commendable-k-jayant-mla)