---
title: "നാളെ സ്കൂളിലേക്ക്  പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു"
english_title: "  Content Highlights:- 17-year-old drowns in Periyar while taking bath with brother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362929/content-highlights-17-year-old-drowns-in-periyar-while-taking-bath-with-brother-"
published_at: "2026-05-31T13:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1be7f5efd92_dead.jpg"
keywords: ["Drowned", "Studentdeath", "Idukki"]
---

# നാളെ സ്കൂളിലേക്ക്  പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു

> **Lead Summary:** ഇടുക്കി: പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് മരിച്ചത്. പെരിയാറിലെ കയത്തിൽ അകപ്പെട്ടുപോയ രതീഷിനെ, കൂടെയുണ്ടായിരുന്ന സഹോദരന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

## Article Content

ഇടുക്കി: പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് മരിച്ചത്. പെരിയാറിലെ കയത്തിൽ അകപ്പെട്ടുപോയ രതീഷിനെ, കൂടെയുണ്ടായിരുന്ന സഹോദരന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടി, തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ പ്ലസ് ടു ക്ലാസിലേക്ക് പോകാനിരിക്കെയാണ് രതീഷിനെ തേടി ഈ ദാരുണമായ അപകടം എത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362929/content-highlights-17-year-old-drowns-in-periyar-while-taking-bath-with-brother-)