---
title: "വീട്ടിലും രക്ഷയില്ല ....!  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, ദൃശ്യങ്ങൾ  പകർത്തി; പ്രതി പിടിയിൽ "
english_title: " Content Highlights:- Class 9 student raped at home, accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362911/content-highlights-class-9-student-raped-at-home-accused-arrested-new-"
published_at: "2026-05-31T12:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bd90fdbabb_arrest.jpg"
keywords: []
---

# വീട്ടിലും രക്ഷയില്ല ....!  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, ദൃശ്യങ്ങൾ  പകർത്തി; പ്രതി പിടിയിൽ 

> **Lead Summary:** ** **മ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. 

## Article Content

** **മ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. 

രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം നടന്നത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നത് പെൺകുട്ടിയുടെ ബന്ധു വീട്ടിൽ വെച്ചാണ് മനുവിനെ പരിചയപ്പെടുന്നത്.പിന്നീട് ഇൻസ്റ്റഗ്രാം വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു.പതിനെട്ടാം തീയതി വീട്ടിൽ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി വീട്ടിലെത്തി.

മനു കയ്യിൽ കരുതിയിരുന്ന ജ്യൂസ് പെൺകുട്ടിക്ക് കുടിക്കാൻ കൊടുത്തു ഇതിനുശേഷം കുട്ടിയുടെ ബോധം നഷ്ടപ്പെട്ടൊന്നും ബോധം വന്നപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിഞ്ഞതൊന്നും പെൺകുട്ടി മൊഴിയിൽ പറയുന്നു.

പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തന്നെയാണ് സിഡബ്ല്യുസിയിൽ വിവരമറിയിച്ചത്.തുടർന്നായിരുന്നു മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാൻ ഉണ്ട്. എന്നാൽ താൻ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ ആളില്ല എന്നുമാണ് മനു പോലീസിനോട് പറഞ്ഞത്.ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത മനുവിനെ കൻ്റോമെൻ്റ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362911/content-highlights-class-9-student-raped-at-home-accused-arrested-new-)