---
title: "പാരാ അത്‌ലെറ്റ് ചിരാഗ് ത്യാഗി വെടിയേറ്റ് മരിച്ച നിലയിൽ, കൊലപാതകമെന്ന് പൊലീസ്  "
english_title: "Content Highlights:- Para-athlete Chirag Tyagi found shot dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362902/content-highlights-para-athlete-chirag-tyagi-found-shot-dead-"
published_at: "2026-05-31T11:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bd0919a2b5_CRIME.jpg"
keywords: []
---

# പാരാ അത്‌ലെറ്റ് ചിരാഗ് ത്യാഗി വെടിയേറ്റ് മരിച്ച നിലയിൽ, കൊലപാതകമെന്ന് പൊലീസ്  

> **Lead Summary:** **ഗാസിയാബാദ്: ** പാരാ അത്‌ലെറ്റ് ചിരാഗ് ത്യാഗിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിൽ കോത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സായ് ഉപവൻ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ഗാസിയാബാദ്: ** പാരാ അത്‌ലെറ്റ് ചിരാഗ് ത്യാഗിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിൽ കോത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സായ് ഉപവൻ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

ഗാസിയാബാദ് സ്വദേശിയായ ചിരാഗ് ത്യാഗി പാരാലിമ്പിക് താരമാണ്. ബെംഗളൂരുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി. ഇതുവഴി ജപ്പാനിൽ നടക്കാനിരിക്കുന്ന പാരാ ഏഷ്യൻ ഗെയിംസിലേക്ക് അര്‍ഹത ഉറപ്പാക്കിയിരിന്നു. ദിവസങ്ങൾക്കകമാണ് മരണം.

> സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന്. ഗാസിയാബാദ് ഡിസിപി ധവൾ ജയ്സ്വാൾ പറഞ്ഞു: "ഇതൊരു കൊലപാതക കേസാണെന്നാണ് പ്രാഥമിക നിഗമനം." വെടിയേറ്റതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ടത്തിന് ശേഷമാവും സ്ഥിരീകരിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362902/content-highlights-para-athlete-chirag-tyagi-found-shot-dead-)