---
title: "മഹാരാഷ്ട്രയിലെ താണേയിൽ മലയാളി യുവാവിനെ വെട്ടിക്കൊന്നു; അരും കൊല  ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിടെ, ഒരാൾ അറസ്റ്റിൽ"
english_title: "Content Highlights:- Malayali hacked to death in Thane, Maharashtra; one arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362901/malayali-hacked-to-death-in-thane-maharashtra-one-arrested-NEW"
published_at: "2026-05-31T11:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bcf26ce260_CRIME.jpg"
keywords: ["Malayali", "Thane", "Maharashtra", "Youndman", "Death"]
---

# മഹാരാഷ്ട്രയിലെ താണേയിൽ മലയാളി യുവാവിനെ വെട്ടിക്കൊന്നു; അരും കൊല  ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിടെ, ഒരാൾ അറസ്റ്റിൽ

> **Lead Summary:** **മുംബൈ: മ**ലയാളി യുവാവിനെ വെട്ടിക്കൊന്നു . ചെങ്ങന്നൂർ സ്വദേശി വേന്ദു എന്ന വിഷ്ണു നായർ ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര താണേയിലെ വർത്തക് നഗറിൽ ഞായറാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം.

## Article Content

**മുംബൈ: മ**ലയാളി യുവാവിനെ വെട്ടിക്കൊന്നു . ചെങ്ങന്നൂർ സ്വദേശി വേന്ദു എന്ന വിഷ്ണു നായർ ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര താണേയിലെ വർത്തക് നഗറിൽ ഞായറാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം.

അക്രമി സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റൊരു പ്രതി പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളും വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും തമ്മിലെ തർക്കത്തിൽ വിഷ്ണു ഇടപെടുകയായിരുന്നു. പൊലീസെത്തി തർക്കം പരിഹരിച്ച് ഇരുകൂട്ടരെയും പിരിച്ചുവിട്ടതിന് ശേഷമാണ് ആക്രമണം നടന്നത്.

ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ പ്രതികൾ വെട്ടി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതികളായ വിഷ്ണുവും രണ്ട് പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362901/malayali-hacked-to-death-in-thane-maharashtra-one-arrested-NEW)