---
title: "എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ? മുഖ്യമന്ത്രി സതീശന്റെ ജന്മദിനത്തിൽ അതിഥിയായി തുഷാർ വെള്ളാപ്പള്ളി"
english_title: "Content Highlights:- Home visit BDJS leader Thushar Vellappally, Chief Minister  V.D. Satheesan's birthday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362888/content-highlights-home-visit-bdjs-leader-thushar-vellappally-chief-minister-vd-satheesans-birthday"
published_at: "2026-05-31T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bc59b8e2c8_vdsathesan.jpg"
keywords: []
---

# എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ? മുഖ്യമന്ത്രി സതീശന്റെ ജന്മദിനത്തിൽ അതിഥിയായി തുഷാർ വെള്ളാപ്പള്ളി

> **Lead Summary:** **കൊച്ചി: **ജന്മദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ വസതിയിലെത്തി.

## Article Content

**കൊച്ചി: **ജന്മദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ വസതിയിലെത്തി.

എസ്എൻഡിപി ഭാരവാഹികൾക്കൊപ്പമെത്തിയ തുഷാർ, മുഖ്യമന്ത്രിയുമായി നടത്തിയത് തികച്ചും സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണെന്ന് പ്രതികരിച്ചു. സത്യ പ്രതിജ്ഞ ചടങ്ങിന് എത്താൻ സാധിച്ചിരുന്നില്ലെന്നും തുഷാർ പറഞ്ഞു.

എസ്എൻഡിപിക്ക് വിഡി സതീശനുമായി നല്ല അടുപ്പമാണുള്ളത്. വെള്ളാപ്പള്ളി നടേശൻ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. പറഞ്ഞതെല്ലാം വ്യക്തിപരമായിരുന്നു. എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ എന്ന് ചോദ്യത്തിന്, ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ എന്നും മറുപടി നൽകി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമാണ് തുഷാർ എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362888/content-highlights-home-visit-bdjs-leader-thushar-vellappally-chief-minister-vd-satheesans-birthday)