---
title: "ഭരണം മാറിയത് വനിതാ ശിശുവികസന വകുപ്പ് അറിഞ്ഞില്ലേ? കുട്ടികളുടെ പുസ്തകത്തിൽ ഇപ്പോഴും വീണാ ജോർജ് 'മന്ത്രി'"
english_title: "'Minister Veena George's' message in Anganwadi handbook; Didn't the Women and Child Development Department know about the change in administration?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362887/minister-veena-georges-message-in-anganwadi-handbook-didnt-the-women-and-child-development-department-know-about-the-change-in-administration"
published_at: "2026-05-31T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bc5df29102_vdfgsdr.jpg"
keywords: ["LATEST NEWS", "Veena George", "Child Development Department", "Anganwadi Book"]
---

# ഭരണം മാറിയത് വനിതാ ശിശുവികസന വകുപ്പ് അറിഞ്ഞില്ലേ? കുട്ടികളുടെ പുസ്തകത്തിൽ ഇപ്പോഴും വീണാ ജോർജ് 'മന്ത്രി'

> **Lead Summary:** തിരുവനന്തപുരം: **[** സംസ്ഥാനത്ത് ഭരണം മാറിയതും മന്ത്രിമാർ മാറിയതും വനിതാ ശിശുവികസന വകുപ്പ് അറിഞ്ഞില്ലേ എന്ന് പരിഹാസം. വകുപ്പ് തയ്യാറാക്കിയ അങ്കണവാടി കുട്ടികൾക്കായുള്ള 'അങ്കണപ്പൂമഴ' എന്ന പ്രവർത്തന പുസ്തകത്തിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചിത്രവും ആശംസാ സന്ദേശവും അച്ചടിച്ചു വന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: **[** സംസ്ഥാനത്ത് ഭരണം മാറിയതും മന്ത്രിമാർ മാറിയതും വനിതാ ശിശുവികസന വകുപ്പ് അറിഞ്ഞില്ലേ എന്ന് പരിഹാസം. വകുപ്പ് തയ്യാറാക്കിയ അങ്കണവാടി കുട്ടികൾക്കായുള്ള 'അങ്കണപ്പൂമഴ' എന്ന പ്രവർത്തന പുസ്തകത്തിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചിത്രവും ആശംസാ സന്ദേശവും അച്ചടിച്ചു വന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന അങ്കണവാടി പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തത് ഈ പുസ്തകമായിരുന്നു. എന്നാൽ നിലവിലെ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ചിത്രമോ പേരോ ഈ പുസ്തകത്തിൽ എവിടെയും ഇല്ല.

മുൻപ് അച്ചടിച്ചു വെച്ചിരുന്ന പുസ്തകങ്ങൾ പുതിയ അധ്യയനവർഷത്തിൽ പരിശോധന കൂടാതെ അതേപടി വിതരണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. പുതിയ മന്ത്രി ചുമതലയേറ്റിട്ടും പഴയ മന്ത്രിയുടെ സന്ദേശമുള്ള പുസ്തകം വിതരണം ചെയ്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362887/minister-veena-georges-message-in-anganwadi-handbook-didnt-the-women-and-child-development-department-know-about-the-change-in-administration)