---
title: "വാസുകി, ദുർഗ, കാമാക്ഷി, സരസ്വതി തുടങ്ങിയ പേരുകളിൽ 25-ഓളം മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനി കായംകുളത്ത് പിടിയിൽ"
english_title: "Tamil Nadu native Vasuki arrested for theft in Kayamkulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362874/tamil-nadu-native-vasuki-arrested-for-theft-in-kayamkulam"
published_at: "2026-05-31T10:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bba157b749_kayamkulam_arrset.jpg"
keywords: ["Latest News", "Kayamkulam", "Arrest", "Native of Tamil Nadu"]
---

# വാസുകി, ദുർഗ, കാമാക്ഷി, സരസ്വതി തുടങ്ങിയ പേരുകളിൽ 25-ഓളം മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനി കായംകുളത്ത് പിടിയിൽ

> **Lead Summary:** **കായംകുളം: [**കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും ബസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് വൻതോതിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായ തമിഴ്‌നാട് സ്വദേശിനി വാസുകി കായംകുളത്ത് പോലീസിന്റെ പിടിയിലായി.

## Article Content

**കായംകുളം: [**കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും ബസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് വൻതോതിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായ തമിഴ്‌നാട് സ്വദേശിനി വാസുകി കായംകുളത്ത് പോലീസിന്റെ പിടിയിലായി.

ദുർഗ, കാമാക്ഷി, സരസ്വതി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇവർക്കെതിരെ കേരളത്തിലുടനീളം ഇരുപത്തിയഞ്ചോളം മോഷണക്കേസുകൾ നിലവിലുണ്ട്. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരന്റെ പണം കവർന്ന സംഭവത്തിലാണ് കരീലക്കുളങ്ങര പോലീസ് ഇവരെ അതിവേഗം വലയിലാക്കിയത്.

ഡാണാപ്പടി ജങ്ഷനിൽനിന്നു കരീലക്കുളങ്ങര എൽമെക്‌സ് ആശുപത്രിയിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ വരികയായിരുന്ന യാത്രക്കാരന്റെ ഷോൾഡർ ബാഗിൽനിന്ന് 8,500 രൂപയാണ് വെള്ളിയാഴ്ച രാവിലെ ഇവർ മോഷ്ടിച്ചത്.

ബസുകളിലെ തിരക്കും ഉത്സവങ്ങളും മറ്റ് ജനബാഹുല്യമുള്ള ചടങ്ങുകളും മുതലെടുത്ത് ആസൂത്രിതമായി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പ്രതിയെ പിടികൂടിയ കരീലക്കുളങ്ങര എസ്.എച്ച്.ഒ. പി.ജെ. നോബിൾ, അൻവർ സാദിഖ്, ശ്രീകുമാർ, അനി, സബീഷ്, ദീപക്, രഞ്ജി രവീന്ദ്രൻ എന്നിവരടങ്ങുന്ന അന്വേഷണസംഘം വാസുകിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

അന്തർസംസ്ഥാന ബന്ധങ്ങളുള്ള മോഷണസംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362874/tamil-nadu-native-vasuki-arrested-for-theft-in-kayamkulam)