---
title: "സൂക്ഷിക്കണേ .... പൊട്ടിവീണ വൈദ്യുതി കമ്പികളുടെ അടുത്തു പോകരുത്; ജാഗ്രതാ നിർദ്ദേശവുമായി കെഎസ്ഇബി"
english_title: " Content Highlights:- Heavy rains in the state, KSEB asks the public to be extremely cautious"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362871/content-highlights-heavy-rains-in-the-state-kseb-asks-the-public-to-be-extremely-cautious"
published_at: "2026-05-31T09:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bb84233d23_kseb.jpg"
keywords: ["Latest News", "KSEB", "Heavy Rain", "Kerala"]
---

# സൂക്ഷിക്കണേ .... പൊട്ടിവീണ വൈദ്യുതി കമ്പികളുടെ അടുത്തു പോകരുത്; ജാഗ്രതാ നിർദ്ദേശവുമായി കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാനത്ത് മഴ കനത്തതോടെ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി. മഴ തീവ്രമായതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസം ഉണ്ടാകുന്നുണ്ട്.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാനത്ത് മഴ കനത്തതോടെ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി. മഴ തീവ്രമായതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസം ഉണ്ടാകുന്നുണ്ട്.

കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് പ്രധാന കാരണം. വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്.

പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണമെന്ന് കെഎസ്ഇബി അറിയിച്ചു. പൊട്ടിവീണ ലൈനിലും പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്.

ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ** 94 96 01 01 01 **എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും **1912 **എന്ന ടോൾഫ്രീ കസ്റ്റമർകെയർ നമ്പരിൽ വിളിക്കാം.** 94 96 00 1912** എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362871/content-highlights-heavy-rains-in-the-state-kseb-asks-the-public-to-be-extremely-cautious)