---
title: "കുടുംബ തർക്കം; ഭാര്യയേയും പ്രായപൂർത്തിയാകാത്ത മക്കളെയും ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ "
english_title: " Content Highlights:- Young man arrested for brutally beating his wife and minor children following a family dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362866/content-highlights-young-man-arrested-for-brutally-beating-his-wife-and-minor-children-following-a-family-dispute"
published_at: "2026-05-31T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eaae7afad0_Police.jpg"
keywords: ["Latest News", "Arrest", "Thiruvananthapuram"]
---

# കുടുംബ തർക്കം; ഭാര്യയേയും പ്രായപൂർത്തിയാകാത്ത മക്കളെയും ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം : **കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മക്കളെയും ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. വലിയവേളി പൗണ്ടുകടവ് തൈവിളാകാം വീട്ടിൽ രാജൻ നെറ്റോ ആണ് പിടിയിലായത്.

## Article Content

**തിരുവനന്തപുരം : **കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മക്കളെയും ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. വലിയവേളി പൗണ്ടുകടവ് തൈവിളാകാം വീട്ടിൽ രാജൻ നെറ്റോ ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഉത്തരവ് നില നിൽക്കെ ഇയാൾ വീട്ടിൽ അതിക്രമിച്ചു കടന്നു ഭാര്യയേയും പ്രായപൂർത്തിയാകാത്ത മക്കളെയും ക്രൂരമായി മർദ്ദിച്ചത്.

തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എട്ടോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362866/content-highlights-young-man-arrested-for-brutally-beating-his-wife-and-minor-children-following-a-family-dispute)