---
title: "'ആർത്തവം മാറ്റിനിർത്തേണ്ട ഒന്നല്ല'; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്നതിനോട് വിയോജിച്ച് ഉമാ തോമസ്"
english_title: "Uma Thomas disagrees with granting menstrual leave to female students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362859/uma-thomas-disagrees-with-granting-menstrual-leave-to-female-students"
published_at: "2026-05-31T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bb0aaf0c06_uma_thomas.jpg"
keywords: ["latest news", "Uma Thomas", "menstrual leave", "students"]
---

# 'ആർത്തവം മാറ്റിനിർത്തേണ്ട ഒന്നല്ല'; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്നതിനോട് വിയോജിച്ച് ഉമാ തോമസ്

> **Lead Summary:** കൊച്ചി:**[ **വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിൽ പ്രതികരണവുമായി തൃക്കാക്കര എം.എൽ.എ ഉമാ തോമസ്. ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അതിൻ്റെ പേരിൽ കുട്ടികളെ മാറ്റിനിർത്തുകയല്ല വേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു എം.എൽ.എയുടെ പ്രതികരണം.

## Article Content

കൊച്ചി:**[ **വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിൽ പ്രതികരണവുമായി തൃക്കാക്കര എം.എൽ.എ ഉമാ തോമസ്. ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അതിൻ്റെ പേരിൽ കുട്ടികളെ മാറ്റിനിർത്തുകയല്ല വേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു എം.എൽ.എയുടെ പ്രതികരണം.

കൗമാരക്കാരായ കുട്ടികൾ പഠിക്കുന്ന സമയത്ത് ആർത്തവ അവധി നൽകുന്നത് അവർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്ന് ഉമാ തോമസ് ചൂണ്ടിക്കാട്ടി. കുട്ടികളെ മാറ്റിനിർത്തുന്നതിന് പകരം അവർക്ക് ആവശ്യമായ സൗകര്യങ്ങൾ സ്കൂളുകളിലും കോളേജുകളിലും ഒരുക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. ആർത്തവ അവധി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും, ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇക്കാര്യത്തിലെ നല്ല വശങ്ങളും ചീത്ത വശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

നേരത്തെ, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി പ്രഖ്യാപിക്കുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് അഡ്വ. നൂർബിന റഷീദും രംഗത്തെത്തിയിരുന്നു. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുമ്പോൾ പെൺകുട്ടികളുടെ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ടെന്നും, ഇത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് നൂർബിന റഷീദ് പറഞ്ഞത്. പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാവൂ എന്നും അവർ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362859/uma-thomas-disagrees-with-granting-menstrual-leave-to-female-students)