---
title: "ഇങ്ങനെയൊക്കെ തള്ളമോ? ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല.....: ബിന്ദു കൃഷ്ണയെ തിരുത്തി 'ബിർണാണി' താരം ശങ്കു"
english_title: "Biryani at Anganwadi, Minister Bindu Krishna, Shanku"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362855/biryani-at-anganwadi-minister-bindu-krishna-shanku"
published_at: "2026-05-31T09:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bad714e465_bindu.jpg"
keywords: ["Biryani at Anganwadi", "Minister Bindu Krishna", "Shanku"]
---

# ഇങ്ങനെയൊക്കെ തള്ളമോ? ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല.....: ബിന്ദു കൃഷ്ണയെ തിരുത്തി 'ബിർണാണി' താരം ശങ്കു

> **Lead Summary:** **ആലപ്പുഴ: **അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരിക്കാൻ കാരണമായ ഒറ്റ വീഡിയോയിലൂടെ മലയാളിമനസ്സുകളിൽ ഇടംനേടിയ കുട്ടിശങ്കു വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇത്തവണ ഒരു മന്ത്രിയുടെ പരാമർശത്തെ അതിമനോഹരമായി തിരുത്തിക്കൊണ്ടാണ് ശങ്കുക്കുട്ടൻ വാർത്തകളിൽ നിറയുന്നത്. അംഗൻവാടിയിൽ ബിരിയാണി നൽകുന്നതിനെ കുറിച്ച് സംസാരിക്കവേ മന്ത്രി ബിന്ദു കൃഷ്ണ ശങ്കുവിനെ കുറിച്ച് പരാമർശിച്ചിരുന്നു.

## Article Content

**ആലപ്പുഴ: **അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരിക്കാൻ കാരണമായ ഒറ്റ വീഡിയോയിലൂടെ മലയാളിമനസ്സുകളിൽ ഇടംനേടിയ കുട്ടിശങ്കു വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇത്തവണ ഒരു മന്ത്രിയുടെ പരാമർശത്തെ അതിമനോഹരമായി തിരുത്തിക്കൊണ്ടാണ് ശങ്കുക്കുട്ടൻ വാർത്തകളിൽ നിറയുന്നത്. അംഗൻവാടിയിൽ ബിരിയാണി നൽകുന്നതിനെ കുറിച്ച് സംസാരിക്കവേ മന്ത്രി ബിന്ദു കൃഷ്ണ ശങ്കുവിനെ കുറിച്ച് പരാമർശിച്ചിരുന്നു.

ശങ്കു ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ച് മോൻ ആണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, രാധാമണി ചേച്ചിയുടെ കൊച്ച് മോനല്ല ഞാനെന്നാണ് ശങ്കു പുതിയ വീഡിയോയിൽ പറയുന്നത്.

പുതിയ മന്ത്രി ആന്റി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ (പേര് വ്യക്തമല്ല). ഇത്രേ ഉള്ളൂ കാര്യം എന്ന് ശങ്കു പറയുന്നു.

ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അംഗൻവാടിയില്‍ പഠിച്ചിരുന്ന തൃജൽ എസ് സുന്ദർ എന്ന ശങ്കുവിന്‍റെ ‘അംഗൻവാടിയില്‍ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന വൈറല്‍ വീഡിയോയ്ക്ക് പിന്നാലെയാണ് അന്നത്തെ മന്ത്രി വീണ ജോര്‍ജ് ഭക്ഷണ മെനു പരിഷ്കരണം കൊണ്ട് വന്നത്. പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദറിന്റെയും അശ്വതിയുടെയും മകനാണ് ശങ്കു.

അംഗൻവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് അന്ന് മന്ത്രി പരിഷ്‌കരിച്ചത്. പഞ്ചസാരയുടേയും ഉപ്പിന്‍റെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലായിരുന്നു മന്ത്രിയുടെ ഈ ജനപ്രീയ പ്രഖ്യാപനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362855/biryani-at-anganwadi-minister-bindu-krishna-shanku)