---
title: "പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം"
english_title: " Content Highlights:- Decision to extend livelihood allowance for Mundakai-Churalmala landslide victims for another three months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362831/content-highlights-decision-to-extend-livelihood-allowance-for-mundakai-churalmala-landslide-victims-for-another-three-months"
published_at: "2026-05-30T23:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecb750e05e4_mla.jpg"
keywords: ["Latest News", "Mundakai Churalmala Landslide", "T Siddique"]
---

# പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം

> **Lead Summary:** **വയനാട് : ** മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം.

## Article Content

**വയനാട് : ** മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം.

മുണ്ടക്കൈ ചൂരൽമല പുനരധിവാസ അവലോകന യോഗത്തിലാണ് തീരുമാനമായത്. ടൗൺഷിപ്പ് നിർമ്മാണം വേഗത്തിലാക്കാനും മന്ത്രി ടി സിദ്ദിഖിന്റെ നേത്യത്വത്തിൽ തീരുമാനമായി.

ആദിവാസികളായ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് മാതൃകയിൽ അല്ലാതെ അവരുടെ ശൈലിക്ക് അനുസരിച്ചുള്ള വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

ടൗൺഷിപ്പ് ഒക്ടോബറിൽ തന്നെ പൂർത്തികരിക്കും എന്ന് തന്നെയാണ് ഊരാളുങ്കൽ ഇപ്പോഴും അറിയിച്ചിരിക്കുന്നത്. മുൻ സർക്കാരിന് വാഗ്ദാനം ചെയ്ത പോലെ 410 വീടുകളും കൈമാറാൻ ആയിട്ടില്ല.ദുരന്തം ഏറ്റുവാങ്ങിയ കൂടുതൽ ആളുകൾക്ക് ടൗൺഷിപ്പിൽ വീട് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്.

വന്യജീവി ആക്രമണങ്ങളിൽ പരുക്കേറ്റവരുടെ ചികിത്സാസഹായം സർക്കാർ ഏറ്റെടുക്കണമെന്ന ശിപാർശ സർക്കാർ പരിഗണനയിലാണ്. ആക്രമണങ്ങളിൽ മരിക്കുന്നവർക്ക് പത്തുലക്ഷം കൊടുത്ത് കയ്യൊഴിയുന്നത് ശരിയല്ലെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362831/content-highlights-decision-to-extend-livelihood-allowance-for-mundakai-churalmala-landslide-victims-for-another-three-months)