---
title: "വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ"
english_title: " Content Highlights:- Ibrahim's suicide in Vadakara, Sudhir Kumar is no longer DCC Secretary, says Kozhikode DCC President K. Praveen Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362820/content-highlights-ibrahims-suicide-in-vadakara-sudhir-kumar-is-no-longer-dcc-secretary-says-kozhikode-dcc-president-k-praveen-kumar"
published_at: "2026-05-30T20:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1b00c001466_shafi_parambil.jpg"
keywords: ["Latest News", "Vatakara Suicide Case", "Ibrahim Haji Death", "K Praveen Kumar", "Kozhikode DCC President"]
---

# വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ

> **Lead Summary:** **കോഴിക്കോട് : ** വടകരയിലെ നിക്ഷേപകന്റെ ആത്മഹത്യയിൽ പ്രതികരിച്ച് കോഴിക്കോട് ഡി സി സി പ്രസിഡന്റ്. സുധീർകുമാർ ഇപ്പോൾ ഡിസിസി സെക്രട്ടറിയല്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. അന്ന് തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു

## Article Content

**കോഴിക്കോട് : ** വടകരയിലെ നിക്ഷേപകന്റെ ആത്മഹത്യയിൽ പ്രതികരിച്ച് കോഴിക്കോട് ഡി സി സി പ്രസിഡന്റ്. സുധീർകുമാർ ഇപ്പോൾ ഡിസിസി സെക്രട്ടറിയല്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. അന്ന് തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു

സൊസൈറ്റിയുമായി കോൺഗ്രസ് പാർട്ടിക്ക് ബന്ധമില്ല. എന്നാൽ കോൺഗ്രസ് പ്രവർത്തകർക്ക് ബന്ധമുണ്ട്. അവർ സോസൈറ്റി തുടങ്ങിയത് പാർട്ടി നേതൃത്വം അറിയാതെ.

അത്തരം കോൺഗ്രസുകാരെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. സൊസൈറ്റിക്കെതിരായി പാർട്ടി നേതൃത്വത്തിന് നേരത്തെ പരാതി ലഭിച്ചിട്ടില്ല. സുധീറിനെതിരെ ആരോപണങ്ങൾ ഉണ്ടെന്നറിഞ്ഞതോടെ നേരത്തെ മാറ്റുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് ഫ്രഫുൽ കൃഷ്ണ രംഗത്തെത്തിയിരുന്നു. ഇബ്രാഹീം ഹാജി മരിക്കുന്നതിന് തൊട്ടു മുമ്പ് വോയിസ് മെസേജ് തനിക്ക് അയച്ചു. ബാങ്ക് 100 കണക്കിന് ആളുകളിൽ നിന്ന് പണം സ്വീകരിച്ചു.

സഹങ്കരണ സംഘം വലിയ മോഹന വാഗ്ദാനങ്ങൾ നൽകി. ബാങ്ക് ഒരു രൂപ പോലും തിരിച്ച് നൽകിയില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായ സമയത്ത് പരാതി നൽകി. കോൺഗ്രസ് നേതാവ് ബഷീർ ഇബ്രാഹീം ഹാജിയെ ഭീഷണിപ്പെടുത്തി. ബഷീർ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ചികിത്സയ്ക്ക് പോലും ഇബ്രാഹീം ഹാജിക്ക് പണം നൽകിയില്ലെന്നും പ്രഫുൽ കൃഷ്‌ണ വ്യക്തമാക്കി.

ഡി സി സി സെക്രട്ടറി സുധീർ കുമാറിന് നേരിട്ട് ബന്ധമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ഉത്തരം പറയണം. തനിക്ക് അയച്ച ശബ്ദരേഖ മരണമൊഴി ആയി രേഖപ്പെടുത്തണം. കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രഫുൽ കൃഷ്‌ണ ആവശ്യപ്പെട്ടു.

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണന് അയച്ച ശബ്ദം സന്ദേശമാണ് ലഭിച്ചത്. കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടിരുന്നു.

തന്റെ മരണത്തിനു ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്ടേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടർ, മജീദ്, ബിനീഷ് എന്നിവരെന്നും ശബ്ദ സന്ദേശത്തിൽ ഇബ്രാഹിം ഹാജി വ്യക്തമാക്കി.

എന്റെ മരണത്തിനു ഉത്തരവാദി സോസൈറ്റി.ഞാൻ മരിച്ചാൽ എന്റെ സന്ദേശം എല്ലാവർക്കും കൈമാറണം. മരണത്തിനു കാരണമായവരെ ജീവിതകലം മുഴുവൻ ജയിലിൽ ഇടണം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362820/content-highlights-ibrahims-suicide-in-vadakara-sudhir-kumar-is-no-longer-dcc-secretary-says-kozhikode-dcc-president-k-praveen-kumar)