---
title: "'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്"
english_title: " Content Highlights:- More voice messages of Ibrahim Haji, who committed suicide due to irregularities in the cooperative society, have been released."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362814/content-highlights-more-voice-messages-of-ibrahim-haji-who-committed-suicide-due-to-irregularities-in-the-cooperative-society-have-been-released"
published_at: "2026-05-30T20:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1af8dc0dd23_IBRAHIM_HAJI.jpg"
keywords: ["Latest News", "Ibrahim Haji Death", "Vatakara Suicide Case"]
---

# 'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്

> **Lead Summary:** **കോഴിക്കോട്: **സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നു.

## Article Content

**കോഴിക്കോട്: **സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നു.

പ്രസിഡന്റ്‌ സുധീർ കുമാർ, ബഷീർ അഹമ്മദ്, സെക്രട്ടറി പ്രീന, വൈസ് പ്രസിഡന്റ്‌ മജീദ് ഹാജി, ഹുസൈൻ കമ്മന, റിനീഷ് എന്നിവരാണ് പ്രതികളെന്ന് ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഇവരെ കാലാകാലം ജയിലിൽ അടക്കണമെന്നും ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണിതെന്ന് ഇബ്രാഹിം ഹാജി പറയുന്നുണ്ട്.

മരണത്തിന് ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെന്ന് ഇബ്രാഹിം ഹാജി പറയുന്നതിൻ്റെ ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു. ഒരു ലക്ഷത്തിന് 1250 രൂപ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചതെന്നും ശബ്ദസന്ദേശത്തിലുണ്ട്.

ഇബ്രാഹിം ഹാജി മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ചു. സ്വർണവും സ്ഥലവും വിറ്റ പണം മുഴുവൻ സൊസൈറ്റിയിൽ നിക്ഷേപിച്ചു. സഹോദരിമാരുടെ പേരിലും തുക നിക്ഷേപിച്ചിരുന്നു. പണം കിട്ടാതെ വന്നപ്പോൾ പരാതിപ്പെട്ടിരുന്നു എന്നും ഇബ്രാഹിം ഹാജി വെളിപ്പെടുത്തി.

ഇത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ പരാതി നൽകിയിരുന്നു. ജനുവരി 16നാണ് പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ നോട്ടീസ് വരുമെന്ന് സൊസൈറ്റിയിൽ ഉള്ളവരോട് പറഞ്ഞിരുന്നു. അതിന് ശേഷം സൊസൈറ്റിയിലുള്ള ബഷീർ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362814/content-highlights-more-voice-messages-of-ibrahim-haji-who-committed-suicide-due-to-irregularities-in-the-cooperative-society-have-been-released)