---
title: "'മുഖ്യമന്ത്രി അവസരവാദങ്ങളുടെ ആൾരൂപം, കൊടിയേറ്റം സിനിമയിലെ ഗോപിയെ പോലെ പെരുമാറ്റം';  എം.വി. ജയരാജൻ"
english_title: " Content Highlights:- CPM leader M.V. Jayarajan criticizes Chief Minister V.D. Satheesan and the Congress party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362809/content-highlights-cpm-leader-mv-jayarajan-criticizes-chief-minister-vd-satheesan-and-the-congress-party"
published_at: "2026-05-30T19:33:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aeecf060d2_m_v_jayarajan.jpg"
keywords: ["Latest News", "Kerala Chief Minister", "V D Satheesan", "M V Jayarajan"]
---

# 'മുഖ്യമന്ത്രി അവസരവാദങ്ങളുടെ ആൾരൂപം, കൊടിയേറ്റം സിനിമയിലെ ഗോപിയെ പോലെ പെരുമാറ്റം';  എം.വി. ജയരാജൻ

> **Lead Summary:** **കണ്ണൂർ: മു**ഖ്യമന്ത്രി വി.ഡി. സതീശനെയും കോൺഗ്രസ് പാർട്ടിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐഎം നേതാവ് എം.വി. ജയരാജൻ.

## Article Content

**കണ്ണൂർ: മു**ഖ്യമന്ത്രി വി.ഡി. സതീശനെയും കോൺഗ്രസ് പാർട്ടിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐഎം നേതാവ് എം.വി. ജയരാജൻ.

മുഖ്യമന്ത്രി അവസരവാദങ്ങളുടെ ആൾരൂപമായി മാറുന്നുവെന്ന് എം.വി. ജയരാജൻ വിമർശിച്ചു. മുഖ്യമന്ത്രി ആയപ്പോൾ നിലപാടും സ്വരവും മാറി.

മൂന്ന് ദിവസം കാത്തുനിന്നാണ് ഇ.ഡി റെയ്ഡിൽ പ്രതികരിച്ചത്. കൊടിയേറ്റം സിനിമയിലെ ഗോപിയെ പോലെയായിരുന്നു പെരുമാറ്റമെന്നും എം.വി. ജയരാജൻ പ്രതികരിച്ചു.

സോഷ്യൽ മീഡിയയിലെ സർക്കാർ ജീവനക്കാരുടെ പ്രതികരണത്തിൽ നടപടിയെടുത്ത മുഖ്യമന്ത്രിയുടെ നിലപാടിനെയും എം.വി. ജയരാജൻ വിമർശിച്ചു.

പിണറായിയുടെ കാലത്ത് അദ്ദേഹത്തെ വിമർശിച്ചവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇത്തരം ദൃശ്യങ്ങൾ കിട്ടിയാൽ ആരും ഷെയർ ചെയ്യില്ലേ എന്നാണ് അന്ന് ഇന്നത്തെ മുഖ്യമന്ത്രി ചോദിച്ചതെന്നും എം.വി. ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362809/content-highlights-cpm-leader-mv-jayarajan-criticizes-chief-minister-vd-satheesan-and-the-congress-party)