---
title: "പതിനാലുകാരനെ  തട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ യുവാവിന്  ജീവപര്യന്തവും 16 വർഷം കഠിനതടവും"
english_title: " Content Highlights:- Youth who kidnapped, sexually assaulted and subjected a 14-year-old to unnatural torture gets life sentence plus 16 years of rigorous imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362805/content-highlights-youth-who-kidnapped-sexually-assaulted-and-subjected-a-14-year-old-to-unnatural-torture-gets-life-sentence-plus-16-years-of-rigorous-imprisonment"
published_at: "2026-05-30T19:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ae8b334b4d_nadapuram_case.jpg"
keywords: ["Latest News", "Kidnap Case", "Sexually Assault", "Nadapuram", "Valayam News", "Kozhikode"]
---

# പതിനാലുകാരനെ  തട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ യുവാവിന്  ജീവപര്യന്തവും 16 വർഷം കഠിനതടവും

> **Lead Summary:** **കോഴിക്കോട് (നാദാപുരം) : ** പതിനാല് വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 16 വർഷം കഠിനതടവും വിധിച്ച് കോടതി. ഒപ്പം രണ്ട് ലക്ഷത്തി പത്തായിരം രൂപ പിഴയും അടക്കാനും കോടതി വിധിച്ചു.

## Article Content

**കോഴിക്കോട് (നാദാപുരം) : ** പതിനാല് വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 16 വർഷം കഠിനതടവും വിധിച്ച് കോടതി. ഒപ്പം രണ്ട് ലക്ഷത്തി പത്തായിരം രൂപ പിഴയും അടക്കാനും കോടതി വിധിച്ചു.

നാദാപുരം വളയം സ്വദേശി ചെറുമോത്ത് പുലപ്പാടി അഫ്സൽ (29) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്. പിഴയായി ലഭിക്കുന്ന സംഖ്യ പരാതിക്കാരന് നൽകാനും പരാതിക്കാരന്റെ മാനസിക നില തകർന്നതിനാൽ നഷ്ടപരിഹാരത്തിനായി കൂടുതൽ സംഖ്യ അനുവദിക്കാൻ കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. പ്രതിയെ മലപ്പുറം തവനൂർ ജയിലിലേക്ക് അയച്ചു.

2022 ജൂലൈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീട്ടിലെ അടുത്ത് നിന്ന് ആൺകുട്ടിയെ വണ്ടിയിൽ കയറ്റി തട്ടിക്കൊണ്ടുപോയി കൊടുവള്ളിയിലെ ടൂറിസ്റ്റ് ഹോമിലെ തടങ്കലിൽ വച്ചാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയനാക്കിയത് .

പിറ്റേദിവസം വളയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം നടത്തുകയും തുടർന്ന് പ്രതി ഉൾപ്പെടെ രണ്ടുപേർക്കെതിരായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

വിചാരണയ്ക്കിടയിൽ പ്രതി പല പ്രാവശ്യം ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ നീണ്ടു പോവുകയായിരുന്നു. അതിനിടെ കോഴിക്കോട് ഒരു ഹോട്ടൽ മുറിയിൽ താമസിക്കാരായ യുവാവിന്റെ മുറിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിലെ കവർച്ചാ സംഘത്തെ കോഴിക്കോട് ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു .

ആ കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് ഈ പ്രതി വീണ്ടും റിമാൻഡ് ചെയ്യപ്പെടുന്നത്. വിചാരണ പൂർത്തിയാക്കാനും ഇടയായത്. ഈ കേസിലെ പ്രതിയായ കേസിലെ രണ്ടാം പ്രതിയായ നരിപ്പറ്റ മുള്ളമ്പത്ത് നടത്തറ മുബഷീർ എന്ന മൂച്ചി ക്കെതിരായ കേസ് വിചാരണക്കായി വെക്കുകയും ചെയ്തു.

വളയം പോലീസാണ് കേസിന്റെ അന്വേഷണം നടപടികൾ പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വളയം ഇൻസ്പെക്ടർമാരായിരുന്ന രഞ്ജിത്ത് ജെ ആർ , അജീഷ്.എ, എഎസ് ഐ കുഞ്ഞുമോൾ എൻ സി എന്നിവരാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകൾ ഹാജരാക്കുകയും ചെയ്തു .

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.ലെയ്സൺ ഓഫീസർ ഷാനി പി എം പ്രോസിക്യൂഷൻ വിംഗ് ആയി പ്രവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362805/content-highlights-youth-who-kidnapped-sexually-assaulted-and-subjected-a-14-year-old-to-unnatural-torture-gets-life-sentence-plus-16-years-of-rigorous-imprisonment)