---
title: "ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി,  വടകര സ്വദേശി  ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം"
english_title: "Content Highlights: Cooperative society in Vadakara, Ibrahim Haji committed suicide by setting himself on fire, dispute over the body, Vadakara police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362801/content-highlights-cooperative-society-in-vadakara-ibrahim-haji-committed-suicide-by-setting-himself-on-fire-dispute-over-the-body-vadakara-police"
published_at: "2026-05-30T17:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ad31e1b320_emrahim_haji_.jpg"
keywords: []
---

# ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി,  വടകര സ്വദേശി  ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം

> **Lead Summary:** **കോഴിക്കോ‌ട്: വ**ടകരയിൽ സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി തീ കൊളുത്തി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ മൃതദേഹത്തെ ചൊല്ലി വടകര പൊലീസ് സ്റ്റേഷനിൽ തർക്കം.

## Article Content

**കോഴിക്കോ‌ട്: വ**ടകരയിൽ സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി തീ കൊളുത്തി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ മൃതദേഹത്തെ ചൊല്ലി വടകര പൊലീസ് സ്റ്റേഷനിൽ തർക്കം.

മരണപെട്ട തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹം കൊണ്ട് പോകുന്നതിനിടെ ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് പരാതി. മരുമകനെ ഇറക്കി വിട്ടതി ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായത്. ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹം സംഘം പ്രസിഡൻ്റ് സുധീർ കുമാറിൻ്റ വീട്ടിലേക്ക് കൊണ്ട് പോകണമെന്നായിരുന്നു മരുമകൻ മുജീബിൻ്റെ ആവശ്യം.

ഇതിനിടെ ലീഗ് നേതാവും പൊലീസും ആംബുലൻസിൽ നിന്നും ഇറക്കി വിട്ടെന്നാണ് പരാതി. പൊലീസ് സ്റ്റേഷനിലെത്തിയ മുജീബും പൊലീസും തമ്മിൽ ഇതെ ചൊല്ലിയുണ്ടായ വാക്കേറ്റം ഏറെ നേരം നീണ്ടു. ആംബുലൻസിൽ നിന്നും ഇറക്കി വിട്ട നടപടിക്കെതിരെ മുജീബ് പൊലീസിൽ പരാതി നൽകി.

അതേസമയം മരണത്തിന് ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെന്ന് ശബ്ദസന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നു. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു. ഒരു ലക്ഷത്തിന് 1250 രൂപ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചതെന്നും ശബ്ദസന്ദേശത്തിലുണ്ട്.

ഇബ്രാഹിം ഹാജി മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ചു. സ്വർണവും സ്ഥലവും വിറ്റ പണം മുഴുവൻ സൊസൈറ്റിയിൽ നിക്ഷേപിച്ചു. സഹോദരിമാരുടെ പേരിലും തുക നിക്ഷേപിച്ചിരുന്നു. പണം കിട്ടാതെ വന്നപ്പോൾ പരാതിപ്പെട്ടിരുന്നു എന്നും ഇബ്രാഹിം ഹാജി വെളിപ്പെടുത്തി.

കോഴിക്കോട് വടകരയിൽ നിക്ഷേപ തുക തിരിച്ച് കിട്ടാത്തതില്‍ മനം നൊന്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലേബര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം.

ഡിസിസി സെക്രട്ടറി ടിവി സുധീർ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ച തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിമിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. എന്നാല്‍ സുധീര്‍ കുമാറിനെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്നും നീക്കിയിരുന്നെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362801/content-highlights-cooperative-society-in-vadakara-ibrahim-haji-committed-suicide-by-setting-himself-on-fire-dispute-over-the-body-vadakara-police)