---
title: " ആശങ്കയേറുന്നു ....: കൊല്ലം പുനലൂരില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു    "
english_title: "Content Highlights: Bats die en masse in Punalur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362790/content-highlights-bats-die-en-masse-in-punalur-new"
published_at: "2026-05-30T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1acb3d80bb2_bats.jpg"
keywords: ["Bats", "Punalur", "Bats die"]
---

#  ആശങ്കയേറുന്നു ....: കൊല്ലം പുനലൂരില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു    

> **Lead Summary:** **പുനലൂർ: ** കൊല്ലം പുനലൂരിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക പരത്തുന്നു. മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ പെട്ടെന്ന് നിലംപതിക്കുകയും തുടർന്ന് പിടഞ്ഞു ചാവുകയുമാണ് ചെയ്യുന്നത്.

## Article Content

**പുനലൂർ: ** കൊല്ലം പുനലൂരിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക പരത്തുന്നു. മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ പെട്ടെന്ന് നിലംപതിക്കുകയും തുടർന്ന് പിടഞ്ഞു ചാവുകയുമാണ് ചെയ്യുന്നത്.

സാമ്പിളുകൾ പരിശോധനക്ക് അയക്കും. 'ഒരു വവ്വാൽ ചത്ത് കിടക്കുന്നത് കണ്ടിരുന്നു. ദുർ​ഗന്ധം വന്നതിന് ശേഷമാണ് കണ്ടത്. ദിവസങ്ങൾ കഴിഞ്ഞിരുന്നു. മിനിഞ്ഞാന്നും ഇത്തരത്തിൽ‌ വവ്വാലുകൾ ചത്തുകിടന്നു. ഇന്ന് രാവിലെ അവശ നിലയിൽ വവ്വാലിനെ കണ്ടു. ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി സംഭവമുണ്ടാകുന്നത്'- പ്രദേശവാസി പറഞ്ഞു

സാഹചര്യത്തെ ​ഗൗരവപൂർവ്വമായാണ് ആരോ​ഗ്യവിഭാ​ഗവും കണക്കിലെടുത്തിരിക്കുന്നത്. ആളുകളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്ന ക്രമീകരണം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ടവർ പറ‌‍ഞ്ഞു. പുല്ലൂർ‌ ന​ഗരസഭയിലെ പവർ‌ ഹൗസ് വാർഡിലാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തത് കാണാനായത്.പവർ ഹൗസ് വാർഡിലെ അഡ്വ രാമചചന്ദ്രൻ നായരുടെ വീടിന് സമീപത്താണ് ഇത്തരത്തിൽ കണ്ടത്. ന​ഗരസഭ ആരോ​ഗ്യവിഭാ​ഗവും വെെറോ‌ളജി വിഭാ​ഗവും അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362790/content-highlights-bats-die-en-masse-in-punalur-new)