---
title: "ഇടിമിന്നലോട് കൂടിയ ശക്തമായ മഴ വരുന്നു; ജീവൻ രക്ഷിക്കാൻ ഈ നിർദ്ദേശങ്ങൾ മറക്കരുത്..."
english_title: "Heavy rains with thunderstorms are coming; don't forget these tips to save lives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362772/heavy-rains-with-thunderstorms-are-coming-dont-forget-these-tips-to-save-lives-"
published_at: "2026-05-30T16:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1abd61a53ce_Heavy_rains.jpg"
keywords: ["Lightning Safety Precautions", "Kerala Weather", "Rain Alert", "Monsoon Season"]
---

# ഇടിമിന്നലോട് കൂടിയ ശക്തമായ മഴ വരുന്നു; ജീവൻ രക്ഷിക്കാൻ ഈ നിർദ്ദേശങ്ങൾ മറക്കരുത്...

> **Lead Summary:** സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ജൂൺ 3 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം വരുത്തുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

## Article Content

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ജൂൺ 3 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം വരുത്തുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

**പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ:**

സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറുക: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ജനലുകളും വാതിലുകളും അടയ്ക്കുക: ശക്തമായ കാറ്റും ഇടിമിന്നലും ഉള്ളപ്പോൾ ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക.

വൈദ്യുതോപകരണങ്ങൾ ഒഴിവാക്കുക: ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം പൂർണ്ണമായും ഒഴിവാക്കണം.

ഫോൺ ഉപയോഗം: ഇടിമിന്നലുള്ള സമയത്ത് ലാൻഡ് ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

തുറസായ സ്ഥലങ്ങൾ ഒഴിവാക്കുക: അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാൻ വിടരുത്. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നതും ഒഴിവാക്കുക.

മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്: ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാനോ പാടില്ല.

യാത്ര ചെയ്യുമ്പോൾ: ഇടിമിന്നലുള്ളപ്പോൾ അടച്ചുറപ്പുള്ള വാഹനങ്ങൾക്കകത്ത് തന്നെ തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.

വെള്ളവുമായുള്ള സമ്പർക്കം: ഈ സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുണ്ട്.

ജലാശയങ്ങളിൽ ഇറങ്ങരുത്: ഇടിമിന്നൽ സമയത്ത് ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. കാർമേഘങ്ങൾ കാണുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിർത്തിവെച്ച് കരയിലേക്ക് മടങ്ങണം.

വളർത്തുമൃഗങ്ങളുടെ സുരക്ഷ: വളർത്തു മൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. മഴമേഘം കാണുമ്പോൾ അവയെ അഴിക്കുവാനോ മാറ്റി കെട്ടുവാനോ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തും.

തുറസായ സ്ഥലങ്ങളിൽ പെട്ടുപോയാൽ: അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ, പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

മിന്നൽ രക്ഷാ സംവിധാനങ്ങൾ: കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകവും (Lightning Conductor), വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടറും ഘടിപ്പിക്കുന്നത് സുരക്ഷിതത്വം നൽകും.

പ്രഥമ ശുശ്രൂഷ നൽകുക: മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ അവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഉടൻ തന്നെ വൈദ്യസഹായം എത്തിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362772/heavy-rains-with-thunderstorms-are-coming-dont-forget-these-tips-to-save-lives-)