---
title: "'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര പ്രസാദ്"
english_title: "'Yusuf Ali defeated me and made BJP win'; Sharat Chandra Prasad says vote-buying in Kazhakoottam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362769/yusuf-ali-defeated-me-and-made-bjp-win-sharat-chandra-prasad-says-vote-buying-in-kazhakoottam"
published_at: "2026-05-30T15:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aba9b28b4d_HFGCXHG.jpg"
keywords: ["LATEST NEWS", "M.A YUSUF ALI", "UDF", "BJP", "KAZHAKOOTAM"]
---

# 'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര പ്രസാദ്

> **Lead Summary:** തിരുവനന്തപുരം: **[**പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി. ശരത്ചന്ദ്ര പ്രസാദ്. കഴക്കൂട്ടം മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് കാരണം എം.എ യൂസഫലിയുടെ ഇടപെടലാണെന്നും, അദ്ദേഹം മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന് നൽകിയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള്‍ യൂസഫലിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക മഹല്ല് കമ്മിറ്റി വിളിച്ചുചേർത്തതായി ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

## Article Content

തിരുവനന്തപുരം: **[**പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി. ശരത്ചന്ദ്ര പ്രസാദ്. കഴക്കൂട്ടം മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് കാരണം എം.എ യൂസഫലിയുടെ ഇടപെടലാണെന്നും, അദ്ദേഹം മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന് നൽകിയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള്‍ യൂസഫലിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക മഹല്ല് കമ്മിറ്റി വിളിച്ചുചേർത്തതായി ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

> "ശരത്ചന്ദ്ര പ്രസാദിനോട് വ്യക്തിപരമായി സ്‌നേഹമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്താൽ വോട്ട് ഭിന്നിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ വി. മുരളീധരന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു മഹല്ല് കമ്മിറ്റിയിൽ യൂസഫലി പറഞ്ഞത്. തുടർന്ന് കടകംപള്ളിക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ വൻതോതിൽ മറിച്ച് കടകംപള്ളിക്ക് കൊടുത്തതുകൊണ്ട് എന്റെ വോട്ടിങ് മാര്‍ജിന്‍ താഴ്ന്നു. എൽ.ഡി.എഫിന്റെ ഒരു വിഭാഗം വോട്ടുകൾ ബി.ജെ.പിയിലേക്കും പോയി. അങ്ങനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. അതിനപ്പുറത്തേക്ക് അവിടെ ബി.ജെ.പി ജയിക്കാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല." ടി. ശരത്ചന്ദ്ര പ്രസാദ്

രാജീവ് ചന്ദ്രശേഖറിനെയും വി. മുരളീധരനെയും സാമ്പത്തികമായി സ്‌പോണ്‍സര്‍ ചെയ്ത് ജയിപ്പിച്ചെടുക്കാനുള്ള രാഷ്ട്രീയ അന്തര്‍ധാര ഉണ്ടാക്കിയത് എം.എ യൂസഫലിയാണെന്നും ശരത്ചന്ദ്ര പ്രസാദ് കടുത്ത ഭാഷയിൽ ആരോപിച്ചു. കഴക്കൂട്ടം മണ്ഡലത്തില്‍ വൻ അട്ടിമറിയിലൂടെ ബി.ജെ.പിയുടെ വി. മുരളീധരന്‍ വെറും 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. വി. മുരളീധരൻ (ബിജെപി): 46,546 വോട്ടുകൾ (വിജയിച്ചു) കടകംപള്ളി സുരേന്ദ്രൻ (എൽ ഡി എഫ്): 46,136 വോട്ടുകൾ (രണ്ടാം സ്ഥാനം) ടി. ശരത്ചന്ദ്ര പ്രസാദ് (യു ഡി എഫ് ): 37,183 വോട്ടുകൾ (മൂന്നാം സ്ഥാനം) 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362769/yusuf-ali-defeated-me-and-made-bjp-win-sharat-chandra-prasad-says-vote-buying-in-kazhakoottam)