---
title: "മനംകുളിർപ്പിക്കും മലയോര പാതകളും തെളിനീരും; ഇതാ മരുതോങ്കരയിലെ എക്കൽ വിസ്മയം"
english_title: "The Ekkel wonder along the soul-soothing hillside paths"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362766/the-ekkel-wonder-along-the-soul-soothing-hillside-paths"
published_at: "2026-05-30T15:38:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ababb0212b_ekkal.jpg"
keywords: ["Travel", "Ekkel Water falls", "Kozhikode Hidden Spot"]
---

# മനംകുളിർപ്പിക്കും മലയോര പാതകളും തെളിനീരും; ഇതാ മരുതോങ്കരയിലെ എക്കൽ വിസ്മയം

> **Lead Summary:** **[** ഫ്രണ്ട്സിന്റെ കൂടെയോ കുടുംബത്തിന്റെ ഒപ്പവോ ഒരു യാത്ര പ്ലാന് ചെയ്യുന്നവരാണോ നിങ്ങൾ എങ്കില് ഇത് നിങ്ങൾക്കുള്ളതാണ്.കോഴിക്കോടിന്റെ നഗരത്തിരക്കുകളിൽ നിന്ന് മാറി മരുതോങ്കരയിലെ എക്കൽ വെള്ളച്ചാട്ടത്തിലേക്ക് നടത്തുന്ന യാത്ര മനംകുളിർപ്പിക്കുന്ന ഒരു അനുഭവമാണ്. മലബാറിന്റെ തനത് ഗ്രാമീണ ഭംഗിയും കാറ്റിന്റെ ഈണവും ആസ്വദിച്ച് വേണം ഇവിടേക്ക് എത്തിച്ചേരാൻ.

## Article Content

**[** ഫ്രണ്ട്സിന്റെ കൂടെയോ കുടുംബത്തിന്റെ ഒപ്പവോ ഒരു യാത്ര പ്ലാന് ചെയ്യുന്നവരാണോ നിങ്ങൾ എങ്കില് ഇത് നിങ്ങൾക്കുള്ളതാണ്.കോഴിക്കോടിന്റെ നഗരത്തിരക്കുകളിൽ നിന്ന് മാറി മരുതോങ്കരയിലെ എക്കൽ വെള്ളച്ചാട്ടത്തിലേക്ക് നടത്തുന്ന യാത്ര മനംകുളിർപ്പിക്കുന്ന ഒരു അനുഭവമാണ്. മലബാറിന്റെ തനത് ഗ്രാമീണ ഭംഗിയും കാറ്റിന്റെ ഈണവും ആസ്വദിച്ച് വേണം ഇവിടേക്ക് എത്തിച്ചേരാൻ.

പച്ചപ്പുതച്ച റബ്ബർ തോട്ടങ്ങൾക്കും തെങ്ങിൻതോപ്പുകൾക്കും നടുവിലൂടെയുള്ള വളഞ്ഞുപുളഞ്ഞ മലയോര റോഡുകളാണ് സഞ്ചാരികളെ വരവേൽക്കുന്നത്. യാത്രയിലുടനീളം തണൽവിരിക്കുന്ന വന്മരങ്ങളും കാട്ടുചോലകളുടെ സാന്നിധ്യവും വല്ലാത്തൊരു കുളിർമ സമ്മാനിക്കും.തിരക്കുകളിൽ നിന്നും നഗരബഹളങ്ങളിൽ നിന്നും ഓടിയൊളിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് പറ്റിയ ഏറ്റവും മനോഹരമായ ഒരു 'ഹിഡൻ ജെം' ആണിത്.

കുറ്റ്യാടി, നാദാപുരം ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കാവിലുംതറ, മരുതോങ്കര വഴി വളരെ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനാകും. പ്രധാന റോഡിൽ നിന്നും വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള ചെറിയ പാതയിലേക്ക് കടക്കുമ്പോൾത്തന്നെ കാടിന്റെ വന്യമായ സുഗന്ധവും ദൂരെ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും കേൾക്കാം.

വശങ്ങളിൽ ഇടതൂർന്നു നിൽക്കുന്ന കാട്ടുചെടികളും പാറക്കെട്ടുകളും നിറഞ്ഞ വഴികളിലൂടെയുള്ള അവസാന ഘട്ട യാത്ര ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ഏറെ ആവേശം നൽകുന്നതാണ്. പച്ചപ്പും പ്രകൃതിയും ഒത്തുചേരുന്ന ഈ പാതയിലൂടെയുള്ള യാത്ര എക്കൽ വെള്ളച്ചാട്ടത്തിൽ എത്തുന്നതിനു മുൻപ് തന്നെ നിങ്ങളുടെ മനസ്സ് നിറയ്ക്കുമെന്നത് തീർച്ചയാണ്.

വമ്പൻ പാറക്കെട്ടുകളിലൂടെ തട്ടുകളായി ഒഴുകിയിറങ്ങുന്ന തെളിനീരും, അതിന്റെ താഴെ രൂപപ്പെടുന്ന ചെറിയ കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും വന്യമായ പ്രകൃതി ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പ്രദേശം ഒരു സ്വർഗ്ഗമാണ്.

മഴക്കാലത്ത് വെള്ളച്ചാട്ടത്തിൽ കുത്തൊഴുക്ക് കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രകൃതിയുടെ ഈ തനത് ഭംഗി ഒട്ടും ചോർന്നുപോകാതെ ആസ്വദിക്കാൻ ശാന്തമായ കാലാവസ്ഥയുള്ള സമയങ്ങളാണ് ഏറ്റവും അനുയോജ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362766/the-ekkel-wonder-along-the-soul-soothing-hillside-paths)