---
title: "ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ - മുംബൈ അധോലോക ശൃംഖലയിലെ 9 പേർ പിടിയിൽ"
english_title: "Major terror attack plan foiled in Delhi; 9 members of ISI-Mumbai underworld network arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362760/major-terror-attack-plan-foiled-in-delhi-9-members-of-isi-mumbai-underworld-network-arrested"
published_at: "2026-05-30T15:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ab4a094e3b_9_members_of_ISI-Mumbai_underworld_network_arrested.jpg"
keywords: ["Latest News", "Delhi Police", "Terror Plot Foiled", "ISI Network", "Terrorist Arrested"]
---

# ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ - മുംബൈ അധോലോക ശൃംഖലയിലെ 9 പേർ പിടിയിൽ

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ്.ഐ - മുംബൈ അധോലോക ശൃംഖലയിലെ ഒൻപത് പേർ പിടിയിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദേശീയ തലസ്ഥാനത്തെ സുപ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പൊലീസ് കണ്ടെടുത്തു.

## Article Content

ന്യൂഡൽഹി: ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ്.ഐ - മുംബൈ അധോലോക ശൃംഖലയിലെ ഒൻപത് പേർ പിടിയിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദേശീയ തലസ്ഥാനത്തെ സുപ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പൊലീസ് കണ്ടെടുത്തു.

പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ, മുംബൈ അധോലോകം എന്നിവയുമായി ബന്ധമുള്ള വിദേശ ഹാൻഡ്‌ലർമാരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ ഒമ്പത് പേരും പ്രവർത്തിച്ചിരുന്നത്. രാജ്യത്തെ പൊതുസമാധാനം തകർക്കാൻ ലക്ഷ്യമിട്ട ഈ ശൃംഖലയുടെ ഫണ്ടിംഗ് സ്രോതസ്സുകൾ, വിദേശ ബന്ധങ്ങൾ, ആയുധങ്ങൾ എത്തിച്ചുനൽകിയവർ എന്നിവരെ കണ്ടെത്താൻ ഡൽഹി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

ആണവ നിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുത നിലയങ്ങൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന സ്ഥാപനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രമുഖ ഓഫീസുകളും തിരക്കേറിയ സ്ഥലങ്ങളും കേന്ദ്രീകരിച്ച് ചാവേർ ആക്രമണങ്ങൾക്കും വെടിവയ്പ്പുകൾക്കും സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ വലിയ ഐഇഡി (IED) വാഹന സ്ഫോടനം നടത്തിയ അൽ-ഖ്വയ്ദ ബന്ധമുള്ള 'അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്' എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് പിടിയിലായ പ്രതികൾ എന്നാണ് വിവരം. കശ്മീരി ഡോക്ടറായ ഉമർ-ഉൻ-നബി ഉൾപ്പെടെയുള്ള 'വൈറ്റ് കോളർ' ഭീകരവാദ മൊഡ്യൂളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362760/major-terror-attack-plan-foiled-in-delhi-9-members-of-isi-mumbai-underworld-network-arrested)