---
title: "വ്യാജ എഞ്ചിൻ ഓയിൽ നിങ്ങളുടെ കാറിന്റെ ആയുസ്സ് കുറയ്ക്കും; എണ്ണയുടെ ഗുണനിലവാരം എങ്ങനെ തിരിച്ചറിയാം?"
english_title: "How to identify the quality of engine oil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362758/how-to-identify-the-quality-of-engine-oil"
published_at: "2026-05-30T15:22:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ab44d4a4df_ENGINE_OIL_.jpg"
keywords: ["LATEST NEWS", "ENGINE OIL", "CAR", "QUALITY"]
---

# വ്യാജ എഞ്ചിൻ ഓയിൽ നിങ്ങളുടെ കാറിന്റെ ആയുസ്സ് കുറയ്ക്കും; എണ്ണയുടെ ഗുണനിലവാരം എങ്ങനെ തിരിച്ചറിയാം?

> **Lead Summary:** **[**വാഹനങ്ങൾ കൃത്യമായി സർവീസ് ചെയ്യുമ്പോൾ പലരും എഞ്ചിൻ ഓയിലിന്റെ ഗുണനിലവാരം ശ്രദ്ധിക്കാറില്ല. വിപണിയിൽ ഇന്ന് ആവശ്യത്തിന് രാസവസ്തുക്കളോ അഡിറ്റീവുകളോ ഇല്ലാത്ത വ്യാജവും നിലവാരമില്ലാത്തതുമായ എഞ്ചിൻ ഓയിലുകൾ വ്യാപകമായി ലഭ്യമാണ്. ഇത്തരം വ്യാജ ഓയിലുകൾ ഉപയോഗിക്കുന്നത് എഞ്ചിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുകയും, ഇന്ധനക്ഷമത ഇല്ലാതാക്കുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ എഞ്ചിൻ പൂർണ്ണമായും ആകാനും ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാനും ഇത് കാരണമാകും.

## Article Content

**[**വാഹനങ്ങൾ കൃത്യമായി സർവീസ് ചെയ്യുമ്പോൾ പലരും എഞ്ചിൻ ഓയിലിന്റെ ഗുണനിലവാരം ശ്രദ്ധിക്കാറില്ല. വിപണിയിൽ ഇന്ന് ആവശ്യത്തിന് രാസവസ്തുക്കളോ അഡിറ്റീവുകളോ ഇല്ലാത്ത വ്യാജവും നിലവാരമില്ലാത്തതുമായ എഞ്ചിൻ ഓയിലുകൾ വ്യാപകമായി ലഭ്യമാണ്. ഇത്തരം വ്യാജ ഓയിലുകൾ ഉപയോഗിക്കുന്നത് എഞ്ചിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുകയും, ഇന്ധനക്ഷമത ഇല്ലാതാക്കുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ എഞ്ചിൻ പൂർണ്ണമായും ആകാനും ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാനും ഇത് കാരണമാകും.

**1. നിറവും ഘടനയും പരിശോധിക്കുക**

എഞ്ചിൻ ഓയിലിന്റെ ഗുണനിലവാരം നിർണ്ണയിക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം അതിന്റെ നിറവും കട്ടിയും നോക്കുക എന്നതാണ്. പുതിയതും നല്ലതുമായ എഞ്ചിൻ ഓയിൽ സാധാരണയായി ഇളം സ്വർണ്ണ നിറത്തിലോ ആമ്പർ നിറത്തിലോ ആയിരിക്കും. കൂടാതെ ഇത് തികച്ചും സുതാര്യവുമായിരിക്കും.

എണ്ണ വളരെ ഇരുണ്ടതോ, അമിതമായി കട്ടിയുള്ളതോ, അഴുക്കുകൾ കലർന്നതോ ആണെങ്കിൽ അത് നിലവാരമില്ലാത്തതാണ്. ചില വ്യാജ ഓയിലുകൾ കട്ടി തീരെയില്ലാതെ വെള്ളം പോലെ നേർത്തതായി കാണപ്പെടാറുണ്ട്. ഇവയിൽ നിന്ന് കരിഞ്ഞ മണം വരുന്നുണ്ടെങ്കിലും ഉപയോഗിക്കരുത്.

2. പാക്കേജിംഗും ലേബലും ശ്രദ്ധിക്കുക

വ്യാജ എഞ്ചിൻ ഓയിലുകൾ അവയുടെ കുപ്പിയും പാക്കിംഗും ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. യഥാർത്ഥ ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ് വളരെ വൃത്തിയുള്ളതും പ്രൊഫഷണലുമായിരിക്കും. കുപ്പിയിലെ പ്രിന്റിംഗ് മങ്ങിയതാണെങ്കിലോ, അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിലോ അത് വ്യാജനാകാൻ സാധ്യതയുണ്ട്. പ്രമുഖ കമ്പനികളെല്ലാം ഇപ്പോൾ ആധികാരികത പരിശോധിക്കാൻ QR കോഡുകളും ബാച്ച് നമ്പറുകളും നൽകാറുണ്ട്. ഇവ സ്കാൻ ചെയ്ത് ഒറിജിനലാണോ എന്ന് ഉറപ്പുവരുത്താം .കുപ്പിയുടെ സീൽ പൊട്ടിയ നിലയിലോ, അടപ്പ് അയഞ്ഞ രീതിയിലോ കണ്ടാൽ ആ ഓയിൽ വാങ്ങരുത്.

**3. വാഹനത്തിന്റെ മാറ്റങ്ങൾ നിരീക്ഷിക്കുക**

മോശം എഞ്ചിൻ ഓയിൽ ഒഴിച്ചാൽ വാഹനം ഓടിക്കുമ്പോൾ തന്നെ വ്യത്യാസങ്ങൾ പ്രകടമാകും. എഞ്ചിൻ ശരിയായി ലൂബ്രിക്കേറ്റ് ചെയ്യപ്പെടാത്തതിനാൽ എഞ്ചിനിൽ നിന്ന് അസാധാരണമായ മുട്ടൽ ശബ്ദങ്ങൾ കേൾക്കാം. വാഹനം അമിതമായി ചൂടാകുക, പിക്കപ്പ് പെട്ടെന്ന് കുറയുക, ഇന്ധനക്ഷമത മൈലേജ് വൻതോതിൽ താഴോട്ട് പോകുക എന്നിവയും വ്യാജ ഓയിലിന്റെ ലക്ഷണങ്ങളാണ്. വ്യാജ എഞ്ചിൻ ഓയിലുകൾ തരംതിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എഞ്ചിന്റെ ആയുസ്സ് കൂട്ടാനും വലിയ തുകയുടെ പണികൾ ഒഴിവാക്കാനും സഹായിക്കും. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362758/how-to-identify-the-quality-of-engine-oil)