---
title: "മകനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് വീട്ടിലേക്ക് വരുമ്പോൾ  തക്കാളി കയറ്റിവന്ന ലോറി ഇടിച്ചു; ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരിക്ക് "
english_title: "Content Highlights:- Lorry overturns after losing control, hitting two-wheeler and electric post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362740/content-highlights-lorry-overturns-after-losing-control-hitting-two-wheeler-and-electric-post"
published_at: "2026-05-30T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aa85ab0b9f_ACCIDENT.jpg"
keywords: []
---

# മകനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് വീട്ടിലേക്ക് വരുമ്പോൾ  തക്കാളി കയറ്റിവന്ന ലോറി ഇടിച്ചു; ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരിക്ക് 

> **Lead Summary:** **കൊല്ലം : ** തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു ഇരുചക്ര വാഹനത്തിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരുക്കേറ്റു.

## Article Content

**കൊല്ലം : ** തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു ഇരുചക്ര വാഹനത്തിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരുക്കേറ്റു.

മൈനാഗപ്പള്ളി സ്വദേശി അബ്ദുൽസലാമിനാണ് ഗുരുതരമായി പരുക്കേറ്റത്. ലോറി ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ രാവിലെ ആറ് മണിയോ‌ടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരുക്കേറ്റു.

കരുനാ​ഗപ്പള്ളിയിൽ നിന്നും വരികയായിരുന്ന ലോറിയാണ് ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിൽ അപകടത്തിൽപ്പെട്ടത്. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സലാം ആണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ബൈക്ക് പ്രധാന റോഡിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം.

ബൈക്കിൽ തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലാകെ തക്കാളി ചിതറി വീണു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വൈദ്യുതി പോസ്‌റ്റ് തകർന്നതോടെ മേഖലയിലെ വൈദ്യുതി വിതരണവും നിലച്ചു. ലോറി ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362740/content-highlights-lorry-overturns-after-losing-control-hitting-two-wheeler-and-electric-post)