---
title: " സ്വപ്നവീട്ടിലേക്ക് താമസം മാറിയത് ഒരുമാസം മുൻപ്, കാസർകോട് സൈനികന്‍റെ ഭാര്യയുടെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു"
english_title: "Content Highlights: Soldier's wife found dead inside house in Kasaragod A case of unnatural death has been registered."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362736/content-highlights-soldiers-wife-found-dead-inside-house-in-kasaragod-a-case-of-unnatural-death-has-been-registered-NEW"
published_at: "2026-05-30T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9e3abfccc_dead.jpg"
keywords: []
---

#  സ്വപ്നവീട്ടിലേക്ക് താമസം മാറിയത് ഒരുമാസം മുൻപ്, കാസർകോട് സൈനികന്‍റെ ഭാര്യയുടെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു

> **Lead Summary:** **കാസർകോട്: ** സൈനികന്‍റെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് സൗപർണിക ആണ് മരിച്ചത്. നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്റെ ഭാര്യയാണ് സൗപർണിക.

## Article Content

**കാസർകോട്: ** സൈനികന്‍റെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് സൗപർണിക ആണ് മരിച്ചത്. നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്റെ ഭാര്യയാണ് സൗപർണിക.

കഴിഞ്ഞ മാസമായിരുന്നു ഇവരുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ചടങ്ങുകൾക്ക് പിന്നാലെ രാജേഷ് കുമാർ ജോലിസ്ഥലമായ നാഗാലാൻഡിലേക്ക് മടങ്ങിയിരുന്നു. പുതുതായി പണിത വീടിന്‍റെ മുകൾനിലയിലെ കിടപ്പുമുറിയിൽ ഫാനിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത് .  ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362736/content-highlights-soldiers-wife-found-dead-inside-house-in-kasaragod-a-case-of-unnatural-death-has-been-registered-NEW)