---
title: "ലോറിയിൽ സ്ഫോടകവസ്തു കടത്തിയ കേസ്: കോഴിക്കോട് നാദാപുരത്തും എൻഐഎയുടെ റെയ്ഡ്, സംസ്ഥാനവ്യാപകമായി കനത്ത പരിശോധന"
english_title: "NIA raids in Nadapuram, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362731/nia-raids-in-nadapuram-kozhikode"
published_at: "2026-05-30T14:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7cce38ccf_nia.jpg"
keywords: ["Latest News", "Kozhikode", "NIA raid", "Nadapuram"]
---

# ലോറിയിൽ സ്ഫോടകവസ്തു കടത്തിയ കേസ്: കോഴിക്കോട് നാദാപുരത്തും എൻഐഎയുടെ റെയ്ഡ്, സംസ്ഥാനവ്യാപകമായി കനത്ത പരിശോധന

> **Lead Summary:** **കോഴിക്കോട്:** [ മലപ്പുറം തിരൂരങ്ങാടിയിൽ ലോറിയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് നാദാപുരത്തും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മിന്നൽ റെയ്ഡ്.

## Article Content

**കോഴിക്കോട്:** [ മലപ്പുറം തിരൂരങ്ങാടിയിൽ ലോറിയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് നാദാപുരത്തും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മിന്നൽ റെയ്ഡ്.

നാദാപുരം ചെക്ക്യാട് താനക്കോട്ടൂരിലെ വീട്ടിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം ആരംഭിച്ച വ്യാപകമായ റെയ്ഡിന്റെ ഭാഗമായാണ് നാദാപുരത്തും അന്വേഷണസംഘം എത്തിയത്.

2026 ഫെബ്രുവരി രണ്ടിന് മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിലാണ് ഇപ്പോൾ എൻഐഎ നേരിട്ട് അന്വേഷണം ഏറ്റെടുത്ത് നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

മുക്കം സ്വദേശിയുടെ ക്വാറിയിലേക്ക് വലിയ അളവിൽ സ്‌ഫോടക വസ്തുക്കൾ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകളെല്ലാം പുരോഗമിക്കുന്നത്. നാദാപുരത്തിന് പുറമെ, കേസിലെ പ്രതിയായ കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ ഉടമസ്ഥതയിലുള്ള 'എക്സലന്റ് ബ്രിക്സ്' എന്ന സ്ഥാപനത്തിലും ഇയാളുടെ വീട്ടിലും എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

കണ്ണൂർ ചെറുപുഴയിൽ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും, കാസർഗോഡ് ചിറ്റരിക്കാലിൽ സജിയുടെ വീട്ടിലും, മലപ്പുറത്തെ രണ്ടിടങ്ങളിലും പുലർച്ചെ മുതൽ പരിശോധന തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362731/nia-raids-in-nadapuram-kozhikode)