---
title: "'പരിചയപ്പെട്ടവരുടെ മനസ്സിൽ ഇടം നേടിയ നേതാവ് കെ പി ധനപാലൻ'; മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "'KP Dhanapalan is a leader who has earned a place in the hearts of those who know him'; Mullappally Ramachandran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362729/kp-dhanapalan-is-a-leader-who-has-earned-a-place-in-the-hearts-of-those-who-know-him-mullappally-ramachandran"
published_at: "2026-05-30T14:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aa4805b9c1_VDRTFG.jpg"
keywords: ["LATEST NEWS", "KP Dhanapalan", "Mullappally Ramachandran", "KPCC"]
---

# 'പരിചയപ്പെട്ടവരുടെ മനസ്സിൽ ഇടം നേടിയ നേതാവ് കെ പി ധനപാലൻ'; മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** കോഴിക്കോട്: കെ.പി.ധനപാലൻ മാന്യനും അന്തസ്സുറ്റ പൊതുജീവിതത്തിലൂടെ പരിചയപ്പെട്ടവരുടെ മനസ്സുകളിൽ ഇടം നേടിയ നേതാവുമായിരുന്നുവെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥി യുവജന രാഷ്ടീയത്തിലൂടെ കഠിനാദ്ധ്വാനം കൈമുതലാക്കി പടിപടിയായി ധനപാലൻ ഉയർന്നു വന്നു. പരിചയപ്പെട്ട നാൾ മുതൽ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് എന്നെ കണ്ടത്. ഞാൻ.കെ.പി.സി.സി.വൈ.പ്രസിഡന്റ്, ജന.സെക്രട്ടരി എന്നീ പദവികളിലരുന്ന സമയത്ത് എറണാകുളം ഡി.സി.സി. പ്രസിഡണ്ടായ ധനപാലന്റെ രാഷ്ട്രീയ പ്രവർത്തനം നേരിട്ട് വിലയിരുത്താൻ അവസരമുണ്ടായി.

## Article Content

കോഴിക്കോട്: കെ.പി.ധനപാലൻ മാന്യനും അന്തസ്സുറ്റ പൊതുജീവിതത്തിലൂടെ പരിചയപ്പെട്ടവരുടെ മനസ്സുകളിൽ ഇടം നേടിയ നേതാവുമായിരുന്നുവെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥി യുവജന രാഷ്ടീയത്തിലൂടെ കഠിനാദ്ധ്വാനം കൈമുതലാക്കി പടിപടിയായി ധനപാലൻ ഉയർന്നു വന്നു. പരിചയപ്പെട്ട നാൾ മുതൽ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് എന്നെ കണ്ടത്. ഞാൻ.കെ.പി.സി.സി.വൈ.പ്രസിഡന്റ്, ജന.സെക്രട്ടരി എന്നീ പദവികളിലരുന്ന സമയത്ത് എറണാകുളം ഡി.സി.സി. പ്രസിഡണ്ടായ ധനപാലന്റെ രാഷ്ട്രീയ പ്രവർത്തനം നേരിട്ട് വിലയിരുത്താൻ അവസരമുണ്ടായി.

2009ൽ ഞാൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായപ്പോഴാണ് 15-ാം ലോക് സഭാ അംഗമായി ധനപാലൻ ലോക് സഭയിലെത്തിയത്. നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാനായും വിവിധ കമ്മിറ്റികളിൽ അംഗമായും ധനപാലൻ പ്രവർത്തിച്ചു.

കെ.പി.സി സി. ജന.സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ പദവികൾ അലങ്കരിച്ച ധനപാലൻ കെ.പി സി.സി.യുടെ പൊളിറ്റിക്കൽ അഫേയ്സ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയായിരുന്നു.പ്രിയ സഹപ്രവർത്തകൻ ധനപാലന്റെ നിര്യാണത്തിലൂടെ ഒരു മാതൃകാ പൊതുപ്രവർത്തകനെയാണ് നഷ്ടമായതെന്ന്. മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362729/kp-dhanapalan-is-a-leader-who-has-earned-a-place-in-the-hearts-of-those-who-know-him-mullappally-ramachandran)