---
title: "ബെംഗളൂരുവിലെ സ്‌കൂളില്‍ വന്‍ തീപിടിത്തം; അപകടം പിടിഎ മീറ്റിങ്ങ് നടക്കുന്നതിനിടെ, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം"
english_title: " Content Highlights:- Major fire breaks out at Kausalya School in Bengaluru, Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362709/content-highlights-major-fire-breaks-out-at-kausalya-school-in-bengaluru-karnataka"
published_at: "2026-05-30T13:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a96a836382_bangaluru.jpg"
keywords: []
---

# ബെംഗളൂരുവിലെ സ്‌കൂളില്‍ വന്‍ തീപിടിത്തം; അപകടം പിടിഎ മീറ്റിങ്ങ് നടക്കുന്നതിനിടെ, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** **ബെംഗളൂരു: **കര്‍ണാടക ബെംഗളൂരുവില്‍ കൗസല്യ സ്‌കൂളില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്കൂളിൽ പിടിഎ മീറ്റിങ്ങ് നടക്കുന്നതിനിടെയാണ് അപകടം. കെട്ടിടത്തില്‍ നിന്നും അതിശക്തമായ തീയും പുകയുമാണ് ഉയര്‍ന്നത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

## Article Content

**ബെംഗളൂരു: **കര്‍ണാടക ബെംഗളൂരുവില്‍ കൗസല്യ സ്‌കൂളില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്കൂളിൽ പിടിഎ മീറ്റിങ്ങ് നടക്കുന്നതിനിടെയാണ് അപകടം. കെട്ടിടത്തില്‍ നിന്നും അതിശക്തമായ തീയും പുകയുമാണ് ഉയര്‍ന്നത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

രാവിലെ 9.55 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അഞ്ചോളം വാഹനങ്ങളെ അയച്ചെന്നും സേന അറിയിച്ചു.

'അഗ്നിരക്ഷാ സേനയുടെ അടിയന്തര ഇടപെടല്‍ മൂലം തീ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനായി. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത് കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം കാരണമെന്നാണ് കരുതുന്നത്,' അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.ആളപായമില്ലെങ്കിലും കെട്ടിടത്തിനകത്തെ ചില വസ്തുക്കള്‍ കത്തി നശിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362709/content-highlights-major-fire-breaks-out-at-kausalya-school-in-bengaluru-karnataka)