---
title: "സിദ്ധരാമയ്യയെ പിണക്കാതെ ഹൈക്കമാൻഡ്; കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച"
english_title: " Content Highlights:- DK Shivakumar government to be sworn in in Karnataka on Wednesday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362706/content-highlights-dk-shivakumar-government-to-be-sworn-in-in-karnataka-on-wednesday"
published_at: "2026-05-30T12:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a91e9349f5_dk_sivakumar.jpg"
keywords: ["Latest News", "D K Shivakumar", "Siddaramaiah", "Karnadaka", "Congress"]
---

# സിദ്ധരാമയ്യയെ പിണക്കാതെ ഹൈക്കമാൻഡ്; കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

> **Lead Summary:** **കർണാടക: ** കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

## Article Content

**കർണാടക: ** കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

ഗവർണറുമായി ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞക്ക് രണ്ട് ദിവസങ്ങൾ നിർദേശിച്ചു. ജൂൺ മൂന്നിനോ ജൂൺ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താമെന്ന് നിർദേശം. വിധാൻസൗധയിലോ ലോക്ഭവനിലോ സത്യപ്രതിജ്ഞ ആവാമെന്നും ഡികെ ശിവകുമാർ.

രണ്ട് ഉപമുഖ്യമന്ത്രിമാർ ഡി കെ സർക്കാരിൽ ഉണ്ടാകും. ദളിത്, ലിങ്കായത്ത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിമാരാകും പുതിയ മന്ത്രിസഭയിൽ അധികാരം ഏൽക്കുക.

എം ബി പാട്ടീൽ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖാന്ദ്രേ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാർക്കിഹോളി, ഡോ.യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാകും ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുക.

വൈകിട്ട് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജ്ജേവാലയും പങ്കെടുക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനമുണ്ടാകും.

മലയാളിയായ മന്ത്രി കെ.ജെ.ജോർജ് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. കർണാടകയിലെ നേതൃമാറ്റത്തിൽ സിദ്ധരാമയ്യയെ പിണക്കാതിരിക്കാനാണ് ഹൈക്കമാൻഡ് നീക്കങ്ങൾ.

രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും നടത്തിയ ചർച്ചയിൽ മന്ത്രിസഭയിൽ മകന് പ്രധാന വകുപ്പുകൾ അടക്കമുള്ള നിബന്ധനകൾ സിദ്ധരാമയ്യ വച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362706/content-highlights-dk-shivakumar-government-to-be-sworn-in-in-karnataka-on-wednesday)