---
title: "കരുതിയിരിക്കണം, മഴയ്‌ക്കൊപ്പം ഇടിയും എത്തുന്നു .....!  അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത"
english_title: "Content Highlights: Rain warning: Orange alert in Kollam for the next 3 hours; possibility of wind and thunderstorms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362697/content-highlights-rain-warning-orange-alert-in-kollam-for-the-next-3-hours-possibility-of-wind-and-thunderstorms-NEW"
published_at: "2026-05-30T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16c7ab3acb5_Heavy_rain.jpg"
keywords: []
---

# കരുതിയിരിക്കണം, മഴയ്‌ക്കൊപ്പം ഇടിയും എത്തുന്നു .....!  അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **ചൂടിനോട് വിടപറയാം , ഇനി മഴക്കാലം .... കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **ചൂടിനോട് വിടപറയാം , ഇനി മഴക്കാലം .... കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രം കൊല്ലം ജില്ലയിൽ ഓറഞ്ച് അർട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

കൊല്ലത്തിന് പുറമെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രധാന മുൻകരുതൽ നിർദ്ദേശങ്ങൾ:

*തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കുക: ഇടിമിന്നൽ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുണികൾ എടുക്കാൻ ടെറസിലോ മുറ്റത്തോ ഇറങ്ങരുത്.*

*ഗൃഹോപകരണങ്ങളുടെ കണക്ഷൻ വേർപെടുത്തുക: ടിവി, കമ്പ്യൂട്ടർ, ഫ്രിഡ്ജ് തുടങ്ങിയ വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ സോക്കറ്റിൽ നിന്നും വേർപെടുത്തുക.*

*ഫോൺ ഉപയോഗം കുറയ്ക്കുക: മിന്നൽ സമയത്ത് ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.*

*ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും അകലം പാലിക്കുക: കെട്ടിടത്തിനകത്ത് ജനലുകളും വാതിലുകളും അടച്ചിടുക. ലോഹ വസ്തുക്കളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണം.*

*വാഹനങ്ങൾക്കുള്ളിൽ സുരക്ഷിതർ: യാത്രയിലാണെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതം. ലോഹ ഭാഗങ്ങളിൽ തൊടാതെ ഇരിക്കാൻ ശ്രദ്ധിക്കുക.*

*മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്: ഇടിമിന്നലുള്ളപ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിലോ താൽക്കാലിക ഷെഡ്ഡുകളിലോ അഭയം തേടരുത്.*

*ജലാശയങ്ങളിൽ ഇറങ്ങരുത്: കുളിക്കാനോ മീൻ പിടിക്കാനോ ഈ സമയത്ത് ജലാശയങ്ങളിൽ ഇറങ്ങാൻ പാടുള്ളതല്ല. സമാനമായി, അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസ്സായ സ്ഥലങ്ങളിൽ കളിക്കാൻ വിടരുത്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362697/content-highlights-rain-warning-orange-alert-in-kollam-for-the-next-3-hours-possibility-of-wind-and-thunderstorms-NEW)