---
title: "സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി! രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി,  സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂടി !"
english_title: "Content Highlights: Fuel prices in the country have been increased again."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362666/content-highlights-fuel-prices-in-the-country-have-been-increased-again-new"
published_at: "2026-05-30T11:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7894c77e4_petrol.jpg"
keywords: ["Fuel prices"]
---

# സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി! രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി,  സിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂടി !

> **Lead Summary:** **ന്യൂഡൽഹി: **അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. സിഎൻജിക്ക് കിലോയ്ക്ക് രണ്ട് രൂപയും ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിക്ക് 50 പൈസയുമാണ് കൂട്ടിയത്.

## Article Content

**ന്യൂഡൽഹി: **അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. സിഎൻജിക്ക് കിലോയ്ക്ക് രണ്ട് രൂപയും ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിക്ക് 50 പൈസയുമാണ് കൂട്ടിയത്.

ഈ ആഴ്‌ചയിൽ തന്നെ രണ്ടാംതവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിഎൻജിയുടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്.

മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 26ന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ട കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.

തുടർച്ചയായുണ്ടാകുന്ന ഈ വിലവർധന സാധാരണക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362666/content-highlights-fuel-prices-in-the-country-have-been-increased-again-new)