---
title: "കണ്ണൂർ തളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: " Content Highlights:- Youth arrested with MDMA in Thaliparamba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362649/content-highlights-youth-arrested-with-mdma-in-thaliparamba"
published_at: "2026-05-30T10:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a6d2b07e19_mdma.jpg"
keywords: ["Latest News", "MDMA", "Arrest", "Kannur"]
---

# കണ്ണൂർ തളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂര്‍: **തളിപ്പറമ്പില്‍ വന്‍ ലഹരിവേട്ട. 8818.20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് സ്വദേശി സലാമത്ത്നഗറിലെ അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ചുള്ളിയോടന്‍വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ് ആണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂര്‍: **തളിപ്പറമ്പില്‍ വന്‍ ലഹരിവേട്ട. 8818.20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് സ്വദേശി സലാമത്ത്നഗറിലെ അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ചുള്ളിയോടന്‍വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ് ആണ് അറസ്റ്റിലായത്.

റൂറല്‍ സിറ്റി പൊലിസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

ഇന്നലെ വൈകുന്നേരം 5.25 നാണ് സലാമത്ത്നഗര്‍ മാരിയമ്മന്‍ ചിപ്സ് കമ്പനിക്ക് സമീപത്തെ ദില്‍ഷാദിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. ദില്‍ഷാദിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ സിപ്ലോക്ക് പാക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.

മൈസൂരില്‍ പോയപ്പോള്‍ വാങ്ങിയതാണെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി. എംഡിഎംഎ തൂക്കാന്‍ ഉപയോഗിക്കുന്ന വെയിങ് മെഷീനും 2,26,000 രൂപയും പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്തു.

നേരത്തെയും ലഹരിമരുന്ന് കേസില്‍ പ്രതിയായ ദില്‍ഷാദ് ജില്ലയിലെ തന്നെ കുപ്രസിദ്ധനായ എംഡിഎംഎ വില്‍പ്പനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പിലും പരിസരങ്ങളിലും എംഡിഎംഎ മൊത്ത വില്‍പ്പന നടത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് ദില്‍ഷാദാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

ഇയാളുടെ കൂട്ടാളികളെ പൊലീസ് അന്വേഷിച്ചുവരികയാണ്. അടുത്തകാലത്ത് തളിപ്പറമ്പില്‍ നിന്നും പിടികൂടിയ വലിയ അളവിലുള്ള എംഡിഎംഎ വേട്ടയാണിത്.

തളിപ്പറമ്പ് എസ്‌ഐ കെ.എസ്.നിധിന്‍, ഗ്രേഡ് എസ്.ഐ സി.പി.സജിമോന്‍, സീനിയര്‍ സി.പി.ഒ വിജേഷ്, സി.പി.ഒ സബിത, ഡാന്‍സാഫ് ടീമിലെ ഗ്രേഡ് എസ്.ഐ പി.ആര്‍.ജിജിമോന്‍, സീനിയര്‍ സി.പി.ഒമാരായ ടി.നിഷാന്ത്, കെ.വിജേഷ് എന്നിവരുള്‍പ്പെട്ട സംഘം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362649/content-highlights-youth-arrested-with-mdma-in-thaliparamba)