---
title: "നാട്ടുകാരെ പറ്റിച്ച് സിനിമകാർ സ്ഥലം വിട്ടു, നാദാപുരം വിലങ്ങാട് വ്യാപരികൾക്ക് നൽകാനുള്ളത് ലക്ഷങ്ങളുടെ കടം"
english_title: " Content Highlights:- Nadapuram Vilangad businessmen owe lakhs in debt ajasundhari film team "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362642/content-highlights-nadapuram-vilangad-businessmen-owe-lakhs-in-debt-ajasundhari-film-team"
published_at: "2026-05-30T09:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a67117dff8_ajasundari.jpg"
keywords: ["Nadapuram", "Vilangad", "businessmen", "Ajasundhari film team", "Manu Antony", "Joju George", "Aashiq Abu"]
---

# നാട്ടുകാരെ പറ്റിച്ച് സിനിമകാർ സ്ഥലം വിട്ടു, നാദാപുരം വിലങ്ങാട് വ്യാപരികൾക്ക് നൽകാനുള്ളത് ലക്ഷങ്ങളുടെ കടം

> **Lead Summary:** **കോഴിക്കോട് : **സിനിമാസംഘം ഒരു നാടിനെയാക്കി പൊല്ലാപ്പിലാക്കി സിനിമാസംഘം. നാദാപുരം വിലങ്ങാട് മേഖലയിൽ ചിത്രീകരണം നടത്തിയ 'അജസുന്ദരി' എന്ന സിനിമാസംഘം തങ്ങളെ വഞ്ചിച്ചെന്ന പരാതിയുമായി പ്രാദേശിക വ്യാപാരികൾ രംഗത്ത്.

## Article Content

**കോഴിക്കോട് : **സിനിമാസംഘം ഒരു നാടിനെയാക്കി പൊല്ലാപ്പിലാക്കി സിനിമാസംഘം. നാദാപുരം വിലങ്ങാട് മേഖലയിൽ ചിത്രീകരണം നടത്തിയ 'അജസുന്ദരി' എന്ന സിനിമാസംഘം തങ്ങളെ വഞ്ചിച്ചെന്ന പരാതിയുമായി പ്രാദേശിക വ്യാപാരികൾ രംഗത്ത്.

ഷൂട്ടിങ് പൂർത്തിയായി മൂന്ന് മാസം കഴിഞ്ഞിട്ടും പ്രദേശത്തെ കടകളിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക തീർക്കാൻ അണിയറപ്രവർത്തകർ തയ്യാറായിട്ടില്ല. പണത്തിനായി വ്യാപാരികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിനിമാസംഘം ഫോൺ എടുക്കാൻ പോലും കൂട്ടാക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വിലങ്ങാട് ഉരുൾപൊട്ടലിന് ശേഷമാണു ഒരു സിനിമാ ഷൂട്ടിങ്ങിനായിട്ട് മനു ആന്റണി, ജോജു ജോർജ് ,ആഷിഖ് അബു ടീമുകളും എത്തിയത്. ഇവർ ഷൂട്ടിങ് കഴിഞ്ഞ് പോയതിനു ശേഷമാണു വ്യാപാരികൾക്ക് പണം കൊടുക്കാനുള്ള കാര്യങ്ങൾ അറിയുന്നത് .

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചുപേർ വരികയും അവർ മൂന്നുമാസം കടയിൽ നിന്ന് ചിക്കനും ബീഫും താറാവ് മുട്ടയും പോർക്കും വാങ്ങി പോവുകയും ചെയ്തു . ഭീമമായ ഒരു സഖ്യയാണ് ഞങ്ങൾക്ക് തരാനുള്ളതെന്ന് വിലങ്ങാടിലെ വ്യാപാരി പറഞ്ഞു . സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ ബിജുവിനെ മറ്റൊരു വ്യക്തി വഴി ബന്ധപ്പെട്ടപ്പോൾ, ഇതിൽ നിന്നും പിന്മാറുന്ന ഒരു താരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത് .

തങ്ങളുടെ കൂട്ടത്തിലുള്ള ക്യാൻസർ രോഗിയായ മനോജ് എന്നയാൾക്ക് മാത്രം 47,000 രൂപയിലധികം സിനിമാസംഘം നൽകാനുണ്ട്. കൂടാതെ, കടയിൽ നിന്ന് പാലും തൈരും വാങ്ങിയ ഇനത്തിൽ 42,000 രൂപയും കുടിശ്ശികയുണ്ട്. നിലവിലെ സാമ്പത്തിക ബാധ്യത കൊണ്ട് കടത്തന്നെ നിർത്തേണ്ട ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്ന് വ്യാപാരി പറയുന്നു,

ഇതിനിടയിൽ രണ്ട് ദിവസത്തിനകം പണം കൊടുത്ത് തീർക്കുമെന്ന് സംവിധായകൻ ആഷിഖ് അബു നാട്ടുകാരെ അറിയിച്ചിട്ടുണ്ട് . ഫുഡ് സപ്ലൈ ചെയ്യുന്ന കരാർ എടുത്തവരാന് നാട്ടുകാരെ പറ്റിച്ചതെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് തുട കൊടുക്കാനില്ലെന്നും ആഷിഖ് അബു പറഞ്ഞു . അവരെ ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം പണം കൊടുക്കുമെന്നും ആഷിഖ് അബു ഉറപ്പുനിലകി .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362642/content-highlights-nadapuram-vilangad-businessmen-owe-lakhs-in-debt-ajasundhari-film-team)