---
title: "പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; തൃശൂരിൽ കോൺഗ്രസ് നേതാവ് റിമാൻഡിൽ"
english_title: " Content Highlights:- Congress leader remanded in unnatural rape case in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362598/content-highlights-congress-leader-remanded-in-unnatural-rape-case-in-thrissur"
published_at: "2026-05-29T22:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19ca0271223_youth_congress.jpg"
keywords: ["Latest News", "Rape Case", "Congress Leader", "Unnatural Rape Case", "Thrissur"]
---

# പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; തൃശൂരിൽ കോൺഗ്രസ് നേതാവ് റിമാൻഡിൽ

> **Lead Summary:** **ത്യശ്ശൂർ : **തൃശ്ശൂരിൽ പ്രകൃതിവിരുദ്ധ പീഡന കേസിൽ കോൺഗ്രസ് നേതാവ് റിമാൻഡിൽ. പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് കോൺഗ്രസ് നേതാവ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടിൽ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ത്യശ്ശൂർ : **തൃശ്ശൂരിൽ പ്രകൃതിവിരുദ്ധ പീഡന കേസിൽ കോൺഗ്രസ് നേതാവ് റിമാൻഡിൽ. പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് കോൺഗ്രസ് നേതാവ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടിൽ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം കോഴിക്കോട് വടകരയിൽ നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വയോധികന്‍ മരിച്ചു.

വടകര തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. കടത്തനാട് ലേബര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായ കോണ്‍ഗ്രസ് നേതാവ് സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്.

നിക്ഷേപ തുക തിരിച്ചു കിട്ടുന്നതിനായി ഇദ്ദേഹം പല വട്ടം നേതാവിനെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതാണ് ജീവനൊടുക്കുന്നതില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362598/content-highlights-congress-leader-remanded-in-unnatural-rape-case-in-thrissur)