---
title: "വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു, അപകടം ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ"
english_title: " content highlights:-     While picking mangoes, an aluminum picker hit a power line; an elderly woman in Vaikom met a tragic end"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362556/while-picking-mangoes-an-aluminum-picker-hit-a-power-line-an-elderly-woman-in-vaikom-met-a-tragic-end"
published_at: "2026-05-29T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a197c2764be5_dead.jpg"
keywords: ["aluminum picker", "elderly woman", "Vaikom", "Death", "Died of shock"]
---

# വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു, അപകടം ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ

> **Lead Summary:** **കോട്ടയം: ** വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ആറാട്ടുകുളങ്ങര സ്വദേശി രമണിയാണ് മരിച്ചത്. 62 വയസായിരുന്നു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം.

## Article Content

**കോട്ടയം: ** വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ആറാട്ടുകുളങ്ങര സ്വദേശി രമണിയാണ് മരിച്ചത്. 62 വയസായിരുന്നു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ പറമ്പിലുള്ള മാവില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362556/while-picking-mangoes-an-aluminum-picker-hit-a-power-line-an-elderly-woman-in-vaikom-met-a-tragic-end)