---
title: "ഞാൻ ചിരിക്കണോ കരയണോ? മോദികൂടികാഴ്ചയിലെ ആരോപണം തമാശ, മറുപടിക്കുള്ള അവകാശം തനിക്ക് തരണം' - ഇ ഡി റെയ്‌ഡിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി"
english_title: " content highlights:-     Pinarayi Vijayan, Chief Minister V.D. Satheesan with the first response to the ED raid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362539/content-highlights-pinarayi-vijayan-chief-minister-vd-satheesan-with-the-first-response-to-the-ed-raid-NEW"
published_at: "2026-05-29T15:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19681657295_CM_.jpg"
keywords: []
---

# ഞാൻ ചിരിക്കണോ കരയണോ? മോദികൂടികാഴ്ചയിലെ ആരോപണം തമാശ, മറുപടിക്കുള്ള അവകാശം തനിക്ക് തരണം' - ഇ ഡി റെയ്‌ഡിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം : ** താൻ ഒളിച്ചോടുന്ന ആളല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ . താൻ ഒളിച്ചോടുന്ന ആളല്ലെന്നും മറുപടിക്കുള്ള അവകാശം തനിക്ക് തരണമെന്നും അദ്ദേഹം പറഞ്ഞു . 

## Article Content

**തിരുവനന്തപുരം : ** താൻ ഒളിച്ചോടുന്ന ആളല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ . താൻ ഒളിച്ചോടുന്ന ആളല്ലെന്നും മറുപടിക്കുള്ള അവകാശം തനിക്ക് തരണമെന്നും അദ്ദേഹം പറഞ്ഞു . 

12 പ്രാവശ്യമാണ് എന്നോട് ചോദ്യം ചോദിച്ചത്. ഇ ഡി റെയ്‌ഡിൽ സംസ്ഥാന സർക്കാരിന് പങ്കില്ല.  കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്. റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് പൊലീസിനെ വിട്ടത്. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല.

 അതേസമയം മോദികൂടികാഴ്ചയിലെ ആരോപണം തമാശയെന്ന് അദ്ദേഹം വ്യക്തമാക്കി .ഇതൊക്കെ കേട്ട് ഞാൻ ചിരിക്കണോ കരയണോയെന്ന് നിങ്ങൾ പറയുക .ആദ്യമായാണ് നരേന്ദ്ര മോദിയെ ഞാൻ കാണുന്നത് . സി പി ഐ എം നേതാക്കൾ തമാശ പറയുന്നതിൽ സന്തോഷമുണ്ട്. 

അതേസമയം കേരളം ഒരു പുതുയുഗത്തിലേക്ക് ചുവടുവെപ്പ് നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു . ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ലക്ഷ്യമിടുന്നത് പുതിയ കേരളമാണെന്നും. പൊതുജനാരോഗ്യം ഉറപ്പാക്കുകയും . മയക്കുമരുന്ന് ശൃംഖലയെ തകർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .പ്രതിപക്ഷ നേതാവിന്റെ നയമല്ല ഞങ്ങൾ നടപ്പിലാക്കുക .സർക്കാർ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്നും ബജറ്റിൽ വിസ്മയങ്ങൾ തീർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു .

അഞ്ച് ഇന്ദിരാ ഗാരന്റികള്‍ പ്രഖ്യാപിച്ചതും നടപ്പാക്കും. രണ്ടെണ്ണം തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സാമ്പത്തിക വശങ്ങള്‍ കൂടി പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി.

തുറമുഖങ്ങളെയും കണ്ടെയ്‌നര്‍ ടെര്‍മിനലുകളെയും ഏകോപിപ്പിച്ചുള്ള വലിയ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. അതോടൊപ്പം, കേരളത്തെ സൗത്ത് എഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും ചെയ്യും. ഉന്ന വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ആധുനികവത്കരിക്കും. സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാരിന്റെ താല്‍പര്യം.നിര്‍മിത ബുദ്ധിക്ക് പ്രത്യേക പരിഗണന നല്‍കും. ഇതിനെല്ലാം അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടാകും' -മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യുഡിഎഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി . നിയമസഭയില്‍ വന്ദേമാതരം മുഴുവന്‍ പാടാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടി ആണ് യുഡിഎഫ് സർക്കാരിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു നയമുണ്ട്. അത് അനുസരിച്ച് മുന്നോട്ട് പോകും -അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362539/content-highlights-pinarayi-vijayan-chief-minister-vd-satheesan-with-the-first-response-to-the-ed-raid-NEW)