---
title: "'ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കും, കേരളം ഒരു പുതുയുഗത്തിലേക്ക് ചുവടുവെപ്പ് നടത്തുകയാണ്' - മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "content highlights:-     'We will implement the promises made to the people,' says Chief Minister V.D. Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362536/content-highlights-we-will-implement-the-promises-made-to-the-people-says-chief-minister-vd-satheesan-"
published_at: "2026-05-29T15:32:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1964e057255_VDSATHEESAN.jpg"
keywords: ["Chief Minister V.D. Satheesan", "Policy statement", "Kerala", "UDF"]
---

# 'ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കും, കേരളം ഒരു പുതുയുഗത്തിലേക്ക് ചുവടുവെപ്പ് നടത്തുകയാണ്' - മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം : ** കേരളം ഒരു പുതുയുഗത്തിലേക്ക് ചുവടുവെപ്പ് നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിരുവനന്തപുരം : ** കേരളം ഒരു പുതുയുഗത്തിലേക്ക് ചുവടുവെപ്പ് നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ലക്ഷ്യമിടുന്നത് പുതിയ കേരളമാണെന്നും. പൊതുജനാരോഗ്യം ഉറപ്പാക്കുകയും . മയക്കുമരുന്ന് ശൃംഖലയെ തകർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .പ്രതിപക്ഷ നേതാവിന്റെ നയമല്ല ഞങ്ങൾ നടപ്പിലാക്കുക .സർക്കാർ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്നും ബജറ്റിൽ വിസ്മയങ്ങൾ തീർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു .

അഞ്ച് ഇന്ദിരാ ഗാരന്റികള്‍ പ്രഖ്യാപിച്ചതും നടപ്പാക്കും. രണ്ടെണ്ണം തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സാമ്പത്തിക വശങ്ങള്‍ കൂടി പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി.

തുറമുഖങ്ങളെയും കണ്ടെയ്‌നര്‍ ടെര്‍മിനലുകളെയും ഏകോപിപ്പിച്ചുള്ള വലിയ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. അതോടൊപ്പം, കേരളത്തെ സൗത്ത് എഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും ചെയ്യും. ഉന്ന വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ആധുനികവത്കരിക്കും. സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാരിന്റെ താല്‍പര്യം.നിര്‍മിത ബുദ്ധിക്ക് പ്രത്യേക പരിഗണന നല്‍കും. ഇതിനെല്ലാം അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടാകും' -മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യുഡിഎഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി . നിയമസഭയില്‍ വന്ദേമാതരം മുഴുവന്‍ പാടാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടി ആണ് യുഡിഎഫ് സർക്കാരിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു നയമുണ്ട്. അത് അനുസരിച്ച് മുന്നോട്ട് പോകും -അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362536/content-highlights-we-will-implement-the-promises-made-to-the-people-says-chief-minister-vd-satheesan-)