---
title: "കണ്ണൂരിലെ നവവധുവിന്റെ മരണം; കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് "
english_title: " Content Highlights:- Newlywed's death in Kannur, police register unnatural death case on family complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362530/content-highlights-newlyweds-death-in-kannur-police-register-unnatural-death-case-on-family-complaint"
published_at: "2026-05-29T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a195e1fe2bf0_sandra_thara.jpg"
keywords: ["Latest News", "Suicide Case", "Sandra Thara", "Kannur"]
---

# കണ്ണൂരിലെ നവവധുവിന്റെ മരണം; കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് 

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂർ തളിപ്പറമ്പയിലെ നൃത്താധ്യാപികയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. തളിപ്പറമ്പ് കരിമ്പത്ത് സ്വദേശി സാന്ദ്ര താരയെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കണ്ണൂര്‍: ** കണ്ണൂർ തളിപ്പറമ്പയിലെ നൃത്താധ്യാപികയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. തളിപ്പറമ്പ് കരിമ്പത്ത് സ്വദേശി സാന്ദ്ര താരയെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യയാണ് സാന്ദ്ര. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രമേശന്‍-താര ദമ്പതികളുടെ മകളാണ്. വ്യാഴാഴ്ച വൈകീട്ടാണ് ആകാശ് മോഹന്റെ വീട്ടില്‍ സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൊല്ലം സ്വദേശികളാണ് സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും താരയും. ഇരുവരും നേരത്തേ പറശ്ശിനിതളിയിലായിരുന്നു താമസം. ഇപ്പോൾ ബാവുപ്പറമ്പിലേക്കു താമസം മാറി.

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056).***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362530/content-highlights-newlyweds-death-in-kannur-police-register-unnatural-death-case-on-family-complaint)