---
title: "കോഴിക്കോട് കൊലക്കേസ് പ്രതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് കുറ്റ്യാടി സ്വദേശി "
english_title: "content highlights:- Kozhikode murder case accused found hanging at girlfriend's house, deceased was a native of Kuttiadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362522/content-highlights-kozhikode-murder-case-accused-found-hanging-at-girlfriends-house-deceased-was-a-native-of-kuttiadi-"
published_at: "2026-05-29T14:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a195b32c9d3f_death.jpg"
keywords: ["Kozhikode", "murder case accused", "Hanging", "girlfriend", "Kuttiadi", "Kozhikkode", "Suicide"]
---

# കോഴിക്കോട് കൊലക്കേസ് പ്രതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് കുറ്റ്യാടി സ്വദേശി 

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് കൊലക്കേസ് പ്രതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കോഴിക്കോട് കുറ്റ്യാടി സ്വദേശി അഖിലാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

**കോഴിക്കോട്: ** കോഴിക്കോട് കൊലക്കേസ് പ്രതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കോഴിക്കോട് കുറ്റ്യാടി സ്വദേശി അഖിലാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

ആദ്യഭാര്യയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖിൽ . 2023 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഇരുവരും താമസിച്ചിരുന്ന വീട്ടിലേക്ക് യുവാവ് എത്തുകയും അവിടെവെച്ച് കയ്യാങ്കളി ഉണ്ടാവുകയും തുടർന്ന് ആൺസുഹൃത്തിനെ അഖിൽ കൊലപ്പെടുത്തുകയുമായിരിന്നു .

കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് അഖിൽ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് ഇരുവരും അത്തോളിയിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

എന്നാൽ, .പെൺസുഹൃത്ത് അഖിലുമായി ചില വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പെൺസുഹൃത്ത് പിണങ്ങിപ്പോവുകയും ചെയ്തു. ഇരുവരെയും അനുനയിപ്പിച്ചു ശ്രമം നടത്തുന്നതിനിടയിലാണ് അഖിലിനെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362522/content-highlights-kozhikode-murder-case-accused-found-hanging-at-girlfriends-house-deceased-was-a-native-of-kuttiadi-)