---
title: "പ്രണയ വിവാഹം കഴിഞ്ഞ് ഇരുപതാം നാൾ ആത്മഹത്യാശ്രമം; വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു  മരിച്ചു "
english_title: " Content Highlights:- newlywed bride who was found poisoned at her residence in Kasaragod died while undergoing treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362495/content-highlights-newlywed-bride-who-was-found-poisoned-at-her-residence-in-kasaragod-died-while-undergoing-treatment"
published_at: "2026-05-29T13:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15573f8e0ca_DEATH_Delhi.jpg"
keywords: ["Latest News", "Suicide Case", "Kasargod", "Newlywed Bride Death"]
---

# പ്രണയ വിവാഹം കഴിഞ്ഞ് ഇരുപതാം നാൾ ആത്മഹത്യാശ്രമം; വിഷം കഴിച്ച് ചികിത്സയിലായിരുന്ന നവവധു  മരിച്ചു 

> **Lead Summary:** **കാസർ**ഗോഡ്**: **കാസർഗോഡ് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു.

## Article Content

**കാസർ**ഗോഡ്**: **കാസർഗോഡ് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു.

കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന അശ്വതി, പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്‍റെ ഭാര്യയാണ്.

ഒരു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പത്തു ദിവസം മുമ്പാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയ അശ്വതിയെ താമസ സ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് അശ്വതി മരണപ്പെട്ടത്. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. ഒരുമാസം മുമ്പാണ് അശ്വതിയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും.

കഴിഞ്ഞ ദിവസം കാസർകോട് മറ്റൊരു യുവതിയും ജീവനൊടുക്കിയിരുന്നു. ബെള്ളൂർ പള്ളപ്പാടിയിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27) ആണ് മരണപ്പെട്ടത്. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ​ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ചെങ്കള പാണലത്തും ഭർതൃമതിയായ യുവതി ഭർത്താവിന്‍റെറെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കിയിരുന്നു. വിവാഹ വാർഷിക തലേന്നാണ് ബദിയടുക്ക ചെർളടുക്കം സ്വദേശിനി ഫാത്തിമത്ത് സുഫൈദ ജീവനൊടുക്കിയത്.

സ്വർണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ഭർതൃമാതാവിനെയും പ്രതിചേർക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362495/content-highlights-newlywed-bride-who-was-found-poisoned-at-her-residence-in-kasaragod-died-while-undergoing-treatment)