---
title: "കൊടുവള്ളിയിൽ നടുറോഡിൽ പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷം; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്, ഒടുവിൽ കയ്യാങ്കളി"
english_title: "content highlights:- Eid celebration by bursting firecrackers in the middle of the road in Koduvally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362487/content-highlights-eid-celebration-by-bursting-firecrackers-in-the-middle-of-the-road-in-koduvally"
published_at: "2026-05-29T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a193bb2a14b7_koduvalli.jpg"
keywords: ["Latest News", "Koduvalli", "Eid celebration", "National Highway"]
---

# കൊടുവള്ളിയിൽ നടുറോഡിൽ പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷം; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്, ഒടുവിൽ കയ്യാങ്കളി

> **Lead Summary:** **കൊടുവള്ളി: [**പെരുന്നാൾ തലേന്ന് കൊടുവള്ളിയിൽ ഒരു കൂട്ടം യുവാക്കൾ ദേശീയപാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയത് കനത്ത ഗതാഗത തടസ്സത്തിനും നാടകീയ രംഗങ്ങൾക്കും വഴിവെച്ചു.

## Article Content

**കൊടുവള്ളി: [**പെരുന്നാൾ തലേന്ന് കൊടുവള്ളിയിൽ ഒരു കൂട്ടം യുവാക്കൾ ദേശീയപാതയ്ക്ക് നടുവിൽ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയത് കനത്ത ഗതാഗത തടസ്സത്തിനും നാടകീയ രംഗങ്ങൾക്കും വഴിവെച്ചു.

ബുധനാഴ്ച രാത്രിയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലാണ് തിരക്കേറിയ ബസ് സ്റ്റാൻഡിന് സമീപം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഈ അതിരുവിട്ട ആഘോഷം അരങ്ങേറിയത്.

തിരക്കേറിയ റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തിയും നടുറോഡിൽ വൻതോതിൽ പടക്കം പൊട്ടിച്ചും അപകടകരമായ സാഹചര്യമാണ് ഇവർ സൃഷ്ടിച്ചത്. യുവാക്കളുടെ ഈ നടപടി മൂലം കെ.എസ്.ആർ.ടി.സി ബസുകളും ദീർഘദൂര യാത്രികരും ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഏറെ നേരം പാതയിൽ കുടുങ്ങിക്കിടന്നു.

മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞ യാത്രക്കാർ ഒടുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. റോഡ് തടസ്സപ്പെടുത്തിയ യുവാക്കളും യാത്രക്കാരും തമ്മിൽ വാക്കുതർക്കവും തുടർന്ന് നേരിയ കയ്യാങ്കളിയും അരങ്ങേറി.

ആഘോഷങ്ങളുടെ പേരിൽ പൊതുവഴി കൈയേറി യാത്രക്കാരെ ബുദ്ധിമുട്ടിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362487/content-highlights-eid-celebration-by-bursting-firecrackers-in-the-middle-of-the-road-in-koduvally)